|    Dec 15 Fri, 2017 12:02 pm
Home   >  Todays Paper  >  page 7  >  

മഹാരാഷ്ട്രയില്‍ ദുരഭിമാനക്കൊല ; ദലിത് ബാലനെ തല്ലിക്കൊന്നു

Published : 22nd July 2016 | Posted By: SMR

beaten-to-death

താനെ: ഇതര സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രണയിച്ച കുറ്റത്തിന് 16കാരനായ ദലിത് ബാലനെ പെണ്‍കുട്ടിയുടെ കുടുംബങ്ങള്‍ മര്‍ദ്ദിച്ചുകൊന്നു. സ്വപ്‌നില്‍ സോനവാനെ എന്നവിദ്യാര്‍ഥിയാണ് നവിമുംബൈയില്‍ കൊല്ലപ്പെട്ടത്.
തന്റെ സ്‌കൂളില്‍ പഠിക്കുന്ന 17കാരിയുമായി സോനവാനെ പ്രണയത്തിലായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴുപേരെ അറസ്റ്റ്‌ചെയ്തു. പെണ്‍കുട്ടിയേയും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബാലനെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പോലിസ് നടപടിയെടുത്തിരുന്നില്ല. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ആദ്യം വിസമ്മതിച്ച പോലിസുകാര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക്കന്‍ പാര്‍ട്ടി (ആര്‍പിഐ) പ്രവര്‍ത്തകര്‍ പോലിസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
താനെ ജില്ലയില്‍ നെറുല്‍മേഖലയിലെ ധാരാവെ ഗ്രാമക്കാരനായ സോനവാനനെ പെണ്‍കുട്ടിയുടെ ബന്ധുക്കളടക്കം 25ഓളം പേര്‍ ഇരുമ്പുവടികൊണ്ട് തല്ലിക്കൊല്ലുകയായിരുന്നു. വിദ്യാര്‍ഥിനിയുടെ ബന്ധുക്കള്‍ക്ക് സോനവാനും പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയം ഇഷ്ടപ്പെടാതിരുന്നതാണ് കൊലപാതകത്തിന് കാരണം. ജോലിയില്‍ വീഴ്ചവരുത്തിയതിന് രണ്ടു പോലിസ് ഓഫിസര്‍മാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
പെണ്‍കുട്ടിയുടെ സഹോദരങ്ങളായ സാഗര്‍ നായിക് (25), സജീഷ് നായിക് (21), പിതാവ് രാജേന്ദ്ര നായിക് (50), മാതാവ് മാലതി നായിക് (43), സഹോദരന്‍മാരുടെ സുഹൃത്തുക്കളായ ആഷിഷ് താക്കൂര്‍ (23), ദുര്‍ഗേഷ് പാട്ടീല്‍ (22), ഓട്ടോഡ്രൈവറായ സമീര്‍ ഷെയ്ഖ് (23)എന്നിവരാണ് അറസ്റ്റിലായത്.
വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരേ കെസെടുത്തതെന്ന് പോലിസ് കമ്മീഷണര്‍ ഹേമന്ത് നഗ്രാലെ അറിയിച്ചു. ദലിത് വിദ്യാര്‍ഥിയുടെ കൊലപാതകം സംബന്ധിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രസ്താവന നടത്തണമെന്ന് നിയമസഭാ സ്പീക്കര്‍ ഹരിബാവു ബഗ്‌ദെ ആവശ്യപ്പെട്ടു. അടിയന്തര പ്രമേയത്തിലൂടെ നിയമസഭയില്‍ വിഷയം അവതരിപ്പിച്ചത് പ്രതിപക്ഷനേതാവ് വിഖേപാട്ടീലായിരുന്നു. അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക