|    Dec 11 Tue, 2018 9:01 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മഹാരാഷ്ട്രയില്‍ ആയുധ ഡിപ്പോയ്ക്കടുത്ത് സ്‌ഫോടനം; ആറ് മരണം

Published : 21st November 2018 | Posted By: kasim kzm

വാര്‍ധ: മഹാരാഷ്ട്രയിലെ വാര്‍ധ ജില്ലയില്‍ പുല്‍ഗാവിലുള്ള സൈന്യത്തിന്റെ ആയുധ ഡിപ്പോ(സിഎഡി)യ്ക്കടുത്തുണ്ടായ സ്‌ഫോടനത്തില്‍ ആറുപേര്‍ മരിച്ചു. നാലുപേര്‍ സംഭവസ്ഥലത്തും രണ്ടുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. 10 പേര്‍ക്കു പരിക്കേറ്റു.
ഇവരില്‍ നാലുപേരുടെ നില ഗുരുതരമാണെന്നും മരണസംഖ്യ ഉയര്‍ന്നേക്കാമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. തുറസ്സായ സ്ഥലത്തു വച്ച് വാഹനത്തില്‍ നിന്നു സ്‌ഫോടകവസ്തുക്കള്‍ ഇറക്കുന്നതിനിടെ ആയുധം നിറച്ച പെട്ടികളിലൊരെണ്ണം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് നാഗ്പൂര്‍ റേഞ്ച് ഐജി കെ എം എം പ്രസന്ന പറഞ്ഞു. ഇന്നലെ രാവിലെ 7.10ഒാടെയായിരുന്നു അപകടം. ആയുധകേന്ദ്രത്തിലേക്കുള്ള സ്‌ഫോടകവസ്തുക്കളാണ് പുറത്തിറക്കുന്നതിനിടെ പൊട്ടിത്തെറിച്ചത്.
വന്‍ സ്‌ഫോടനമാണ് നടന്നതെന്നും ഏതാണ്ട് 10 കിലോമീറ്റര്‍ വരെ സ്‌ഫോടനശബ്ദം കേട്ടതായും പ്രദേശവാസികള്‍ പറഞ്ഞു.മധ്യപ്രദേശിലെ ജബല്‍പൂരിനടുത്തുള്ള ഖമാരിയയിലെ ആയുധ ഫാക്ടറിയില്‍ നിന്നു കൊണ്ടുവന്ന സ്‌ഫോടകവസ്തുക്കള്‍.
അപകടം നടക്കുന്ന സമയത്ത് 10-15 കരാര്‍ത്തൊഴിലാളികളാണ് സ്ഥലത്തുണ്ടായിരുന്നത്. മരിച്ചവരില്‍ ഒരു കരാര്‍ത്തൊഴിലാളിയും ഉള്‍പ്പെട്ടിട്ടുണ്ട്. രാജ്കുമാര്‍ (23), പ്രഭാകര്‍ രാംദാസ് വാങ്കഡെ (46), പ്രവീണ്‍ പ്രകാശ് മുഞ്ചേവാര്‍ (25), വിലാസ് ലക്ഷ്മണ്‍ റാവു പക്കാറെ (40), നാരായണ്‍ പക്കാറെ (55), ആയുധ ഫാക്ടറി ജീവനക്കാരനായ ഉദയവീര്‍ സിങ് എന്നിവരാണ് മരിച്ചത്. സംഭവം അന്വേഷിക്കുമെന്നും സ്‌ഫോടന കാരണം പരിശോധിക്കുമെന്നും പ്രതിരോധമന്ത്രാലയ വക്താവ് അറിയിച്ചു.
അതേസമയം,സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി നാഗ്പൂര്‍ റേഞ്ച് ഐജി കെ എം എം പ്രസന്ന. ആയുധങ്ങള്‍ക്കു തീപിടിക്കാനുള്ള യാതൊരു സാധ്യതയും കാണുന്നില്ലെന്നും അപകടകാരണത്തെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും വാര്‍ധ ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
നേരത്തെ, 2016ല്‍ പുല്‍ഗാവിലെ ആയുധ ഡിപ്പോയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് പട്ടാള ഉദ്യോഗസ്ഥരും 15 പ്രതിരോധ സേനാംഗങ്ങളും മരിച്ചിരുന്നു. അപകടത്തില്‍ 19 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss