|    Jul 17 Tue, 2018 5:56 am
FLASH NEWS
Home   >  Kerala   >  

മഹാരാജാസ് സംഭവം: പോലിസ് നിഷ്പക്ഷ അന്വേഷണത്തിന് തയ്യാറാകണം: എസ്.ഡി.പി.ഐ

Published : 6th July 2018 | Posted By: G.A.G

തിരുവനന്തപുരം: മഹാരാജാസ് കോളേജില്‍ നടന്ന ദുഖകരമായ സംഭവത്തെ കുറിച്ച് കേരള പോലിസ് നിഷ്പക്ഷ അന്വോഷണത്തിന് തയ്യാറാകണമെന്ന് എസ്.ഡി.പി ഐ ജില്ലാ കമ്മിറ്റി അംഗം തച്ചോണം നിസാം .നിഷ്പക്ഷ അന്വേഷണത്തിനു പകരം സി.പി.എം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി എസ് ഡി പി.ഐ പ്രവര്‍ത്തകരെ വേട്ടയാടാന്‍ ശ്രമിക്കുകയാണ്. ഏതൊരു സംഭവത്തിലും ആദ്യം തന്നെ പ രിശോധിക്കുന്ന സി.സി. ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പോലീസ് തയ്യാറാകാത്തത് ദുരൂഹമാണ്. സി.സി.ടി.വി  ദൃശ്യങ്ങള്‍ പുറത്തു വിട്ടാല്‍  സംഭവത്തിന്റെ യാഥാര്‍ത്ഥ്യം പുറത്തു വരും . അതിനാല്‍ പോലീസ് അതിന് തയ്യാറാകണം എന്നും അദ്ദേഹം പറഞ്ഞു. മഹാരാജാസ് സംഭവത്തോട് അനുബന്ധിച്ച് പോലീസ് നടത്തുന്ന തേര്‍വാഴ്ച അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി എസ്.ഡി.പി.ഐ പ്രഖ്യാപിച്ച പ്രതിഷേധത്തിന്റെ ഭാഗമായി തലസ്ഥാനത്ത് സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് പ്രാവച്ചമ്പലം, വൈസ് പ്രസിഡന്റ് ഷിഹാബുദീന്‍ മന്നാനി, സെക്രട്ടറി ഷബീര്‍ ആസാദ് ,ജില്ലാ കമ്മറ്റി അംഗം ഇബ്രാഹീം കുട്ടി എന്നിവര്‍ സംസാരിച്ചു. അട്ടക്കുളങ്ങരയില്‍ നിന്നും ആരംഭിച്ച പ്രതിഷേധറാലിയില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss