|    Nov 25 Sat, 2017 5:12 pm
FLASH NEWS

മഹാരാജാസ് കോളജ് സംഘര്‍ഷം:15 വിദ്യാര്‍ഥികളെ റിമാന്റ് ചെയ്തു

Published : 6th August 2017 | Posted By: fsq

 

കൊച്ചി: മഹാരാജാസ് കോളജിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ടു എറണാകുളം സെന്‍ട്രല്‍ പോലിസ് കസ്റ്റഡിയിലെടുത്ത 15 വിദ്യാര്‍ഥികളെ എറണാകുളം ജുഡീഷ്യല്‍ ഫസറ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. വെള്ളിയാഴ്ച ഇരുവിഭാഗം തമ്മില്‍ ഏറ്റുമുട്ടലുണ്ടായ കോളജ് വളപ്പില്‍ പൊലിസിന് നേരെയുണ്ടായ  കല്ലേറില്‍ അസി. പോലിസ് കമ്മിഷണര്‍ കെ ലാല്‍ജി ഉള്‍പ്പെടെ എട്ടു പോലിസുകാര്‍ക്കു പരിക്കേറ്റിരുന്നു. വിദ്യാര്‍ഥികളായ മുഹമ്മദ് അമീര്‍, രാജേഷ്, വിഷ്ണു, ജോസ് മാത്യു, ശബരീഷ്, ആനന്ദ്, രാഹുല്‍, മുഹമ്മദ് ആശിഖ്, ആല്‍ഫിന്‍ സജി, അനേഷ്, അര്‍ഷാദ്, മുഹമ്മദ് റഫീക്ക്, അതുല്‍ സുരേന്ദ്രന്‍, അതുല്‍ ഗോവി, അനന്തപത്മനാഭന്‍ എന്നിവരാണ് അറസ്റ്റിലായത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും കഠിനമായി ദേഹോപദ്രവം ഏല്‍പ്പിച്ചതിനും നിയമവിരുദ്ധമായി സംഘം ചേര്‍ന്നതിനും ജാമ്യം കിട്ടാത്ത വകുപ്പുകള്‍ പ്രകാരമാണു കേസെടുത്തിരിക്കുന്നത്. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടു കണ്ടാല്‍ തിരിച്ചറിയാവുന്ന 50 വിദ്യാര്‍ഥികളെ കൂടി പ്രതികളാക്കിയും കേസ് എടുത്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക