|    Aug 18 Sat, 2018 8:23 am
FLASH NEWS

മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിനെ എസ്എഫ്‌ഐ ഭീഷണിപ്പെടുത്തിയതായി പരാതി

Published : 5th June 2017 | Posted By: fsq

 

കൊച്ചി: എസ്എഫ്‌ഐ യൂനിറ്റ് സെക്രട്ടറിയെ പരീക്ഷ എഴുതിപ്പിക്കില്ലെന്ന പ്രിന്‍സിപ്പലിനെതിരേ ഭീഷണിയുമായി എസ്എഫ്‌ഐ. മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവത്തിലും കോളജില്‍ ആയുധങ്ങള്‍ സൂക്ഷിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിലും കോളജില്‍ നിന്നും പുറത്താക്കിയ എസ്എഫ്‌ഐ യൂനിറ്റ് സെക്രട്ടറിയെ പരീക്ഷ എഴുതാന്‍ അനുവദിച്ചില്ലെങ്കില്‍ പരീക്ഷ നടത്തിപ്പ് തടയുമെന്നാണ് എസ്എഫ്‌ഐ നേതാക്കള്‍ കോളജ് പ്രിന്‍സിപ്പലിനെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. എം ജി യൂനിവേഴ്‌സിറ്റിയുടെ കീഴില്‍ ഇന്ന് രാവിലെ 9.30ന് മഹാരാജാസ് കോളജില്‍ നടക്കുന്ന ബിരുദാനന്തര പരീക്ഷ തടയാനാണ്  എസ്എഫ്‌ഐയുടെ നീക്കം.  സംഭവുമായി ബന്ധപ്പെട്ട് പോലിസിന് പരാതി നല്‍കിയതായും പരീക്ഷ ഒരു തടസ്സവും കൂടാതെ നടക്കുമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss