|    Oct 24 Tue, 2017 1:24 pm
FLASH NEWS

മഹാരാജാസ് കോളജ് ചെയര്‍മാന്്‌നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം

Published : 20th October 2016 | Posted By: SMR

കൊച്ചി: മഹാരാജാസ് കോളജ് ചെയര്‍മാന്‍ അശ്വിന്‍ പി ദിനേശിന് കഞ്ചാവ് മാഫിയകളുടെ മര്‍ദ്ദനം. കാംപസിനകത്തെ എസ്എഫ്‌ഐ യൂനിയന്‍ ഓഫിസില്‍വച്ചാണ് 20 പേരടങ്ങുന്ന സംഘം അശ്വിനെ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ അശ്വിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അശ്വിന്റെ കവിളെല്ലിന് പൊട്ടലുണ്ട്. സംഭവത്തില്‍ രണ്ടുപേരെ സെന്‍ട്രല്‍ പോലിസ് കസ്റ്റഡിയിലെടുത്തു. എസ്എഫ്‌ഐ യൂനിറ്റ് സെക്രട്ടറി കൂടിയാണ് അശ്വിന്‍. ഇന്നലെ വൈകീട്ടോടെ യൂനിയന്‍ ഓഫിസിലേക്കെത്തിയ സംഘം കുറുവടി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ക്ലാസ് കഴിഞ്ഞതിനാല്‍ കാംപസില്‍ കുട്ടികള്‍ കുറവായിരുന്നു. യൂനിയന്‍ ഓഫിസില്‍ ഒറ്റക്കായിരുന്ന അശ്വിനെ സംഘത്തിലുള്ളവര്‍ തലങ്ങും വിലങ്ങും മര്‍ദ്ദിക്കുകയായിരുന്നു. യൂനിയന്‍ ഓഫിസും ഇവര്‍ അടിച്ചുതകര്‍ത്തു. നേരത്തെ കോളജിലെ ലഹരിമാഫിയക്കെതിരേ എസ്എഫ്‌ഐ പോലിസില്‍ പരാതി നല്‍കിയിരുന്നു. കോളജിനകത്ത് കഞ്ചാവ് മാഫിയ ശക്തമാണന്നും കുട്ടികള്‍ക്ക് കഞ്ചാവെത്തിക്കുന്ന സംഘം ഇവിടെ പ്രവര്‍ത്തിക്കുന്നതായും കോളജിലെ വിദ്യാര്‍ഥികളും പൂര്‍വവിദ്യാര്‍ഥികളൂം ഉള്‍പെടുന്നതാണ് സംഘമെന്നും എസ്എഫ്‌ഐ നേതാക്കള്‍ ആരോപിച്ചിരുന്നു. എസ്എഫ്‌ഐയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നാലുപേരെ പോലിസ് അറസ്റ്റുചെയ്തിരുന്നു. ഇവരില്‍ രണ്ടുപേര്‍ കോളജിലെ വിദ്യാര്‍ഥികളാണ്. കഞ്ചാവ് മാഫിയക്കെതിരേയായ നിലപാടാണ് ആക്രമത്തിന് പിന്നിലെന്ന് എസ്എഫ്‌ഐ ആരോപിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക