|    Aug 21 Mon, 2017 8:05 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മഹാരാജാസ് കോളജില്‍ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി

Published : 5th August 2017 | Posted By: fsq

 

കൊച്ചി: മഹാരാജാസ് കോളജില്‍ വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്കും അക്രമം നടത്തിയ വിദ്യാര്‍ഥികളെ പിരിച്ചുവിടാന്‍ കാംപസില്‍ കയറിയ എസിപി ലാല്‍ജി, സിഐ അനന്തലാല്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള എട്ട് പോലിസുകാര്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ 60 വിദ്യാര്‍ഥികള്‍ക്കെതിരേ കേസെടുത്തതായും ഇതില്‍ 15 പേരെ അറസ്റ്റ് ചെയ്തതായും എസിപി ലാല്‍ജി പറഞ്ഞു.  കോളജിലെ ഒരു വിദ്യാര്‍ഥി നവാഗതനായ ഒരു വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയത്രേ. തുടര്‍ന്ന് ഈ വിദ്യാര്‍ഥിയെ മറ്റൊരു വിഭാഗം എത്തി മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന്  ഇരുവിഭാഗങ്ങളും തമ്മില്‍ കൂട്ടയടിയായി. കോളജില്‍ സംഘര്‍ഷമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പോലിസ് നേരത്തെത്തന്നെ കാപസിനു പുറത്തുണ്ടായിരുന്നു. വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയതോടെ  കാംപസിനുള്ളിലേക്ക് കയറിയ പോലിസിനു നേരെ വിദ്യാര്‍ഥികള്‍ ആക്രമണം നടത്തുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക