|    Aug 24 Thu, 2017 4:49 am
FLASH NEWS
Home   >  News now   >  

മഹാരാജാസില്‍ സംഘര്‍ഷം, ആറു പോലിസുകാര്‍ക്ക് പരിക്ക്, 15 വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

Published : 4th August 2017 | Posted By: G.A.G

കൊച്ചി : എറണാകുളം മഹാരാജാസ് കോളജില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്കായുള്ള വരവേല്‍പ് പരിപാടി യ്ക്കിടെ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ പൊലീസുകാരില്‍ ആറുപേര്‍ക്ക്  കല്ലേറില്‍ പരിക്കേറ്റു.
സംഭവത്തെത്തുടര്‍ന്ന് 15 വിദ്യാര്‍ഥികളെ പോലിസ് അറസ്റ്റു ചെയ്തു. അറുപതോളം പേര്‍ക്കെതിരെ കേസെടുത്തിട്ടുമുണ്ട്.
കോളജ് ഓഡിറ്റോറിയത്തില്‍ പരിപാടികള്‍ നടക്കുന്നതിനിടെ ക്യാംപസില്‍ ഏതാനും വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടുകയായിരുന്നു. ഇത് സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പോലീസ് എത്തി. പോലിസിന് നേര്‍ക്ക് ക്ലാസ് മുറിയില്‍ നിന്ന് വിദ്യാര്‍ഥികള്‍ കല്ലെറിയുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. പുറമെ നിന്നെത്തിയവരാണ് അക്രമം നടത്തിയതെന്ന് അധ്യാപകര്‍ ആരോപിച്ചു. പരിക്കേറ്റ പൊലീസുകാരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക