|    Aug 19 Sun, 2018 8:10 am
FLASH NEWS
Home   >  Kerala   >  

എസ്എഫ്‌ഐ പ്രവര്‍ത്തകനു നേരെ ഫ്രറ്റേണിറ്റി പ്രവര്‍ത്തകന്‍ കത്തി വീശിയെന്ന് ആരോപണം

Published : 24th July 2018 | Posted By: sruthi srt

അരൂര്‍: മഹാരാജാസിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന് നേരെ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ വിദ്യാര്‍ഥി വിഭാഗമായ ഫ്രറ്റേണിറ്റി മൂവ്‌മെന്റ്‌ പ്രവര്‍ത്തകന്‍ ആക്രമിച്ചതായി ആരോപണം. അരൂര്‍ പഞ്ചായത്ത് പതിനെട്ടാം വാര്‍ഡ് സൗപര്‍ണ്ണികയില്‍ കെ ജി ആനന്ദിനു (21) നേരെയാണ് ആക്രമണമുണ്ടായത്.  അരൂക്കുറ്റി വടുതലയില്‍ വച്ച് ഞായറാഴ്ച്ച രാത്രി 9നായിരുന്നു സംഭവം. സുഹൃത്തിന്റെ സഹോദരന്റെ വിവാഹച്ചടങ്ങിനെത്തിയതായിരുന്നു ആനന്ദ്.

മഹാരാജാസിലെ മുന്‍ ഫ്രറ്റേണിറ്റി പ്രവര്‍ത്തകനും സഹോദരനും ചേര്‍ന്നാണ് അക്രമിച്ചതെന്നാണ് എസ്എഫ്‌ഐ പറയുന്നത്.  കോളേജിലെ പൂര്‍വ്വ വൈരാഗ്യമാണ് ഇരുവരും തമ്മില്‍ അടപിടിക്ക് ഇടയാക്കിയത്‌.  ആക്രമണത്തില്‍ ആനന്ദിന്റെ കണ്ണിനും കൈ വിരലുകള്‍ക്കും പരിക്കേറ്റതായും പറയുന്നു. വിവാഹ വീട്ടിലുണ്ടായിരുന്ന സുഹൃത്തുക്കള്‍ ചേര്‍ന്ന് ആനന്ദിനെ തോപ്പുംപടി ഗവ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss