|    Jul 23 Mon, 2018 8:27 pm
FLASH NEWS
Home   >  Kerala   >  

മഹാബലി അഹങ്കാരിയെന്ന് കുമ്മനം

Published : 5th September 2017 | Posted By: shins

കോഴിക്കോട്: മഹാബലി അഹങ്കാരിയായിരുന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ‘വാമനന്റെ ഇടപെടലോടെ അഹങ്കാരം ശമിച്ച ബലി ദേവേന്ദ്രന് സമനായി അനശ്വരനാവുകയായിരുന്നു’ എന്നു പറഞ്ഞുകൊണ്ടാണ് മഹാബലിയെ അഹങ്കാരിയായി ചിത്രീകരിച്ച് കുമ്മനം ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഓണാശംസകള്‍ നേര്‍ന്നു കൊണ്ടുള്ള ഫേസ്ബുക്ക് പോസറ്റിലാണ് കുമ്മനത്തിന്റെ വിശേഷണം. പോസ്റ്റിട്ടതിനു പിന്നാലെ നിരവധിയാളുകള്‍ പ്രതിഷേധവുമായെത്തി. കേസരി പത്രം കഴിഞ്ഞ ഓണത്തിനു വാമനന്റെ ചിത്രം കവര്‍പേജായി നല്‍കിയിരുന്നു. അമിത് ഷാ വാമനജയന്തി ആശംസിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. ഇത്തവണ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും വാമന ജയന്തി ആശംസകളായിരുന്നു നേര്‍ന്നത്. കഴിഞ്ഞ വര്‍ഷം ഓണം വാമന ജയന്തിയായി ആഘോഷിക്കാന്‍ സംഘപരിവാറുകാര്‍ ശ്രമിച്ചെങ്കിലും കേരളത്തില്‍ നിന്നും വിമര്‍ശനമുയര്‍ന്നതിനെത്തുടര്‍ന്ന് നടക്കാതെ പോവുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss