|    Jul 26 Wed, 2017 2:00 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മഹാനദി വിവാദം: ഒഡീഷ സംഘം ഛത്തീസ്ഗഡിലേക്ക്

Published : 6th August 2016 | Posted By: SMR

ഭുവനേശ്വര്‍: ഛത്തീസ്ഗഡ് സര്‍ക്കാര്‍ മഹാനദിയില്‍ നടത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാന്‍ ഒഡീഷ സര്‍ക്കാര്‍ 12 അംഗ ബിജെഡി സംഘത്തെ ഛത്തീസ്ഗഡിലേക്കയക്കും. ഭരണകക്ഷിയായ ബിജെഡിയുടെ ഉപാധ്യക്ഷനും രാജ്യസഭാ അംഗവുമായ പ്രസന്ന ആചാര്യ നേതൃത്വം നല്‍കുന്ന സംഘത്തില്‍ മന്ത്രിമാരായ ദേബി പ്രസാദ് മിശ്ര, പ്രദീപ്കുമാര്‍ അമത്, സഞ്ജയ് ദാസ് ബര്‍മ എന്നിവരടക്കമുള്ളവരുണ്ടാവും. ഈമാസം 7, 8 തിയ്യതികളിലാണ് സംഘത്തിന്റെ സന്ദര്‍ശനം. പദ്ധതികളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സംഘം ചര്‍ച്ച നടത്തും. തുടര്‍ന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന് റിപോര്‍ട്ട് സമര്‍പ്പിക്കും. ഇരു സംസ്ഥാനങ്ങളും തമ്മില്‍ മഹാനദി ജലതര്‍ക്കം രൂക്ഷമായതിന്റെ പശ്ചാത്തലത്തിലാണു സന്ദര്‍ശനം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക