|    Mar 23 Thu, 2017 9:59 am
FLASH NEWS

മഹാദയി ജലതര്‍ക്ക കോടതി ഉത്തരവില്‍ പ്രതിഷേധം; കര്‍ണാടക ബന്ദില്‍ ജനജീവിതം സ്തംഭിച്ചു

Published : 31st July 2016 | Posted By: SMR

ബംഗളൂരു: മഹാദയി ജലതര്‍ക്ക കോടതിയുടെ ഇടക്കാല ഉത്തരവില്‍ പ്രതിഷേധിച്ച് വിവിധ കര്‍ഷക സംഘടനകള്‍ കര്‍ണാടകത്തില്‍ ശനിയാഴ്ച ആഹ്വാനം ചെയ്ത ബന്ദ് ജനജീവിതം നിശ്ചലമാക്കി. കുടിവെള്ള പദ്ധതികള്‍ക്കായി കര്‍ണാടകയ്ക്ക് 7.56 ടിഎംസി അടി വെള്ളം നല്‍കണമെന്ന ഹരജിയാണ് കോടതി തള്ളിയത്.
ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളി യൂനിയനുകള്‍ ബന്ദിനെ തുണച്ചതിനാല്‍ വാഹനങ്ങള്‍ പുറത്തിറങ്ങിയില്ല. സിനിമാ തിയേറ്ററുകളും ഹോട്ടലുകളും മാളുകളും അടഞ്ഞു കിടന്നു. ബന്ദ് കണക്കിലെടുത്ത് ചില സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ഇന്നലെ അവധി നല്‍കിയിരുന്നു.
ഹുബ്ബുള്ളി-ധര്‍വാദ് ജില്ലയില്‍ അക്രമാസക്തരായ കര്‍ഷകരെ പിരിച്ചുവിടാന്‍ പോലിസ് ലാത്തിച്ചാര്‍ജ് നടത്തി. അനിഷ്ടസംഭവങ്ങള്‍ തടയാന്‍ മുംബൈ-കര്‍ണാടക സ്‌റ്റേറ്റ് റിസര്‍വ് പോലിസ് എന്നിവയുടെ നാല് കമ്പനികളെ വിന്യസിച്ചിരുന്നു. ഹുബ്ബുള്ളി-ധര്‍വാദില്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ നാലു മുതിര്‍ന്ന ഉദ്യോഗസ്ഥരെ വിന്യസിച്ചു. ബംഗളൂരുവില്‍ പ്രതിഷേധക്കാര്‍ ടൗണ്‍ഹാള്‍ സര്‍ക്കിളില്‍ നിന്ന് ഫ്രീഡം പാര്‍ക്കിലേക്ക് മാര്‍ച്ച് നടത്തി. ബന്ദിന് സിനിമാസംഘടനകളുടെ പിന്തുണയുണ്ടായിരുന്നു.
പ്രശ്‌നത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് സാ രേ ഗോവിന്ദ ആവശ്യപ്പെട്ടു. തര്‍ക്കത്തിലുള്ള സംസ്ഥാനങ്ങളുടെ യോഗം പ്രധാനമന്ത്രി വിളിച്ചുകൂട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മഹാദയി നദിജലം പങ്കിടുന്നതു സംബന്ധിച്ച് കര്‍ണാടകയും ഗോവയും തമ്മിലാണ് തര്‍ക്കം നിലനില്‍ക്കുന്നത്. കലന്‍-ബണ്ടൂരിനള പദ്ധതിക്കു വേണ്ടി 7.56 ടിഎംസി ജലം നല്‍കണമെന്നാണ് കര്‍ണാടകയുടെ ആവശ്യം.
കര്‍ണാടകയുടെ ആവശ്യം ബുധനാഴ്ചയാണ് കോടതി തള്ളിയത്. ഹുബ്ബള്ളി-ധര്‍വാദ് നഗരങ്ങളിലും ബെലഗാവി, ഗദാദ് ജില്ലകളിലും കുടിവെള്ള വിതരണം മെച്ചപ്പെടുത്താന്‍ 7.56 ടിഎംസി അടി ജലം കൂടിയേതീരൂ എന്നാണ് കര്‍ണാടകയുടെ നിലപാട്.

(Visited 13 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക