|    Mar 27 Mon, 2017 4:34 am
FLASH NEWS

മഹാഡ് പാലം ദുരന്തം: മരണം 24 ആയി

Published : 7th August 2016 | Posted By: SMR

മുംബൈ: മഹാഡിലെ സാവിത്രി നദിക്കു കുറുകെയുള്ള പാലം തകര്‍ന്ന് കാണാതായവരില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു. ഇതോടെ മരണസംഖ്യ 24 ആയി. വിവിധ ഇടങ്ങളില്‍നിന്നായി രണ്ടു പുരുഷന്‍മാരുടെ മൃതദേഹങ്ങളാണു കണ്ടെടുത്തത്. കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ മുങ്ങല്‍വിദഗ്ധരുടെ സഹായത്തോടെ തിരച്ചില്‍ തുടരുകയാണ്. 20 ബോട്ടുകളും തീരസേനയുടെ 160 ഭടന്‍മാരും ദുരന്തനിവാരണസേനയും പങ്കെടുക്കുന്നുണ്ട്. 100 വര്‍ഷം പഴക്കമുള്ള പാലം ചൊവ്വാഴ്ച രാത്രി തകര്‍ന്നതിനെത്തുടര്‍ന്ന് രണ്ടു സര്‍ക്കാര്‍ ബസ്സുകളടക്കം  ഒഴുക്കില്‍പ്പെട്ടിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക