|    Jul 25 Tue, 2017 4:27 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മഹാഡ് ദുരന്തം: 3 മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു

Published : 6th August 2016 | Posted By: SMR

മുംബൈ: ചൊവ്വാഴ്ച രാത്രി മുംബൈ-ഗോവ ദേശീയപാതയിലെ മഹാഡില്‍ സാവിത്രി നദിക്ക് കുറുകെയുള്ള പാലം തകര്‍ന്നു കാണാതായ മൂന്നുപേരുടെ മൃതദേഹങ്ങള്‍കൂടി ഇന്നലെ കണ്ടെടുത്തു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി. മൃതദേഹങ്ങള്‍ ഉടന്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കുമെന്ന് റെയ്ഗാദ് അഡീഷനല്‍ പോലിസ് സൂപ്രണ്ട് സഞ്ജയ് പാട്ടീല്‍ അറിയിച്ചു. ദേശീയ ദുരന്തനിവാരണ സേന, നാവികസേന, തീരദേശ സംരക്ഷണ സേന എന്നിവയെ കൂടാതെ പ്രാദേശിക മല്‍സ്യത്തൊഴിലാളികളുടെ സഹായവും രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗപ്പെടുത്തുന്നുണ്ട്.
മഴ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. മൊത്തം 42 പേരെ കാണാതായെന്നാണു മുഖ്യമന്ത്രി ഫഡ്‌നാവിസ് നിയമസഭയില്‍ പറഞ്ഞത്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ചുലക്ഷവും ഒഴുകിപ്പോയ ബസ്സുകളിലെ ജീവനക്കാരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷവും രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക