|    May 27 Sat, 2017 3:44 pm
FLASH NEWS

മഹാഡ് ദുരന്തം: രണ്ട് മൃതദേഹങ്ങള്‍ കിട്ടി

Published : 21st August 2016 | Posted By: SMR

മുംബൈ: മഹാഡ് പാലം ദുരന്തത്തില്‍പ്പെട്ടവരുടേതെന്നു സംശയിക്കുന്ന രണ്ട് പേരുടെ അഴുകിയ മൃതദേഹങ്ങള്‍ രത്‌നഗിരി ജില്ലയിലെ വെലസ് ബീച്ചില്‍ കണ്ടെത്തി. ദുരന്തസ്ഥലത്തു നിന്നും 60 കിലോമീറ്റര്‍ അകലെയാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മൃതദേഹാവശിഷ്ടങ്ങള്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ജഡങ്ങള്‍ തിരിച്ചറിയാനാവാത്ത വിധം അഴുകിയിട്ടുണ്ട്. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ബന്ധുക്കളുടെ ഡിഎന്‍എയുമായി പരിശോധന നടത്തും. ഡിഎന്‍എ പരിശോധനയില്‍ സാമ്യത തെളിഞ്ഞു കഴിഞ്ഞാല്‍ മാത്രമേ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ കഴിയൂ എന്ന് ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ സതീഷ് ബംഗാള്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day