|    Oct 18 Wed, 2017 11:55 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മഹാഡ് ദുരന്തം: രണ്ടാം ബസ്സിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി

Published : 14th August 2016 | Posted By: SMR

മുംബൈ: മഹാരാഷ്ട്രയിലെ മഹാഡില്‍ പാലം തകര്‍ന്നതിനെ തുടര്‍ന്ന് സാവിത്രി നദിയില്‍ ഒഴുകിപ്പോയ രണ്ടാമത്തെ ബസ്സിന്റെ അവശിഷ്ടങ്ങളും നാവികസേനയുടെ മുങ്ങല്‍ വിദഗ്ധര്‍ കണ്ടെത്തി. വ്യാഴാഴ്ച മറ്റൊരു ബസ്സിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. അഞ്ചടി താഴ്ചയിലാണ് നദിയില്‍ ബസ് കിടക്കുന്ന്. രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുകയാണ്. ബസ്സിന്റെ അവശിഷ്ടങ്ങള്‍ പൊക്കിയെടുക്കാന്‍ ക്രെയിന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രതിരോധ വക്താവ് കമാന്‍ഡര്‍ രാഹുല്‍ സിന്‍ഹ അറിയിച്ചു. ഇതുവരെ 26 മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. 14 പേരെ ഇനിയും കണ്ടെത്താനുണ്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബസ്സുകളാണ് ഒഴുകിപ്പോയത്. മരിച്ച ബസ് യാത്രക്കാരുടെ ബന്ധുക്കള്‍ക്ക് 14 ലക്ഷം രൂപ വീതം നല്‍കാന്‍ മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ തീരുമാനിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക