|    Dec 10 Mon, 2018 1:31 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മഹാകാണിക്ക അര്‍പ്പിക്കാന്‍ ഭക്തരെ അനുവദിക്കണം: സ്‌പെഷ്യല്‍ കമ്മീഷണര്‍

Published : 20th November 2018 | Posted By: kasim kzm

കൊച്ചി: മഹാകാണിക്ക അര്‍പ്പിക്കാന്‍ ഭക്തരെ അനുവദിക്കണമെന്നാവശ്യപ്പെട്ട് ശബരിമല ദേവസ്വം കമ്മീഷണര്‍ ഹൈക്കോടതിയില്‍ റിപോര്‍ട്ട് നല്‍കി. 18ാംപടിയുടെ അടുത്തുള്ള കൗണ്ടറിലാണ് മലയിറങ്ങുന്ന ഭക്തര്‍ മഹാകാണിക്ക അര്‍പ്പിക്കാറ്. പോലിസിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ മൂലം ഭക്തര്‍ക്ക് ഇതിന് സാധിക്കുന്നില്ലെന്നു റിപോര്‍ട്ട് പറയുന്നു.
ശബരിമലയിലും പരിസരപ്രദേശത്തും ഭക്തജനങ്ങള്‍ കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസ് നടത്തണം. പമ്പയിലെ ടോയ്‌ലറ്റുകള്‍ അറ്റകുറ്റപ്പണി നടത്താന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കണം. അന്നദാനം നടത്തുന്ന അന്നദാന ഹാളിന്റെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കണം തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങള്‍. ശബരിമലയില്‍ ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുകയാണെന്നും കമ്മീഷണര്‍ കോടതിയെ അറിയിച്ചു.
10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കു ക്ഷേത്രത്തില്‍ പ്രവേശനമാവാമെന്ന സുപ്രിംകോടതി വിധിക്കു ശേഷമുള്ള ആദ്യ മണ്ഡലകാലമാണിത്. തുലാമാസ പൂജകള്‍ക്കു ശേഷം നട തുറന്നപ്പോള്‍ മുതല്‍ പ്രതിഷേധമുണ്ട്.
പ്രളയകാലത്ത് പ്രദേശത്തെ അടിസ്ഥാനസൗകര്യങ്ങ ള്‍ മുഴുവന്‍ നശിച്ചു. ഇവയൊക്കെയാണ് മണ്ഡലകാലം സുഗമമായി കടന്നുപോവാനുള്ള വെല്ലുവിളികള്‍. കുടിവെള്ളം, ടോയ്‌ലറ്റുകള്‍, വാഹനഗതാഗതം എന്നിവ സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ട്. വാട്ടര്‍ അതോറിറ്റിയും ദേവസ്വം ബോര്‍ഡും കൂടുതല്‍ കുടിവെള്ള കിയോസ്‌കുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss