|    Jan 17 Tue, 2017 12:59 am
FLASH NEWS

മഹാകവി പി പ്രകൃതി സൗന്ദര്യം കവിതകളിലേക്ക് ആവാഹിച്ചു: മന്ത്രി എ കെ ബാലന്‍—

Published : 1st August 2016 | Posted By: SMR

പാലക്കാട്: പി കുഞ്ഞിരാമന്‍ നായരെ ചില നിരൂപകര്‍ ഭക്തകവിയെന്ന് വിശേഷിപ്പിച്ച് ഒതുക്കിയതിനാല്‍ അദ്ദേഹത്തിന്റെ കാല്പനിക സൗന്ദ്യരമുള്ള കവിതകളുടെ ഭിന്ന ഭാവങ്ങളെ വേണ്ട വിധം ശ്രദ്ധിക്കപ്പെടാന്‍ വായനക്കാര്‍ക്ക് കഴിയാതെ പോയെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍.
പ്രകൃതി സൗന്ദര്യം ഇത്രയും ഭംഗിയായി തന്റെ കവിതകളിലേക്ക് ആവാഹിച്ച കവി വേറെയില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കൊല്ലങ്കോട് മഹാകവി പി—സ്മാരക കലാ സാസ്‌കാരിക കേന്ദ്രം സന്ദര്‍ശിക്കുകയായിരുന്നു മന്ത്രി. സാംസ്‌കാരിക രംഗം ഇപ്പോള്‍ വെല്ലുവിളി നേരിടുന്നത് ചിലര്‍ സംസ്‌കാരത്തെ മതവുമായി കൂട്ടിയിണക്കി പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുയാണ്. മതനിരപേക്ഷതയുടെ ആശയങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ എത്തിക്കാന്‍ കഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  മഹാകവി പിയുടെ സ്മാരകം സര്‍ക്കാറിലേക്കോ സാഹിത്യ അക്കാദമിയിലേക്കോ ഏറ്റെടുത്ത് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടു പോകുവാനുള്ള ശ്രമം ഉണ്ടാകുമെന്നും കേന്ദ്രത്തിന്റെ നടത്തിപ്പിനായി അനുഭവപ്പെടുന്ന സാമ്പത്തിക പ്രയാസങ്ങളെ പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു.  സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ് കെ വാസുദേവന്‍ നായര്‍ അധ്യക്ഷത വഹിച്ചു . കവിയും സാംസ്‌കാരിക കേന്ദ്രം സെക്രട്ടറിയുമായ ഇയ്യങ്കോട് ശ്രീധരന്റെ ആലോചനാമൃതം, ഓര്‍മയില്‍ ഒരു പക്ഷി എന്നീ പുസ്തകങ്ങളുടെ പ്രകാശനം എംഎല്‍എ കെ ബാബുവിന് നല്കി മന്ത്രി നിര്‍വഹിച്ചു. എഴുത്തുകാരന്‍ കൊല്ലങ്കോട് കാര്‍ത്തികേയന്റെ കുറളോവിയം പുസ്തകം കൊല്ലങ്കോട് പബ്ലിക്ക് സെക്രട്ടറി കെ സത്യപാലന് നല്കി മന്ത്രി പ്രകാശനം നിര്‍വ്വഹിച്ചു. ഫോക്ക്‌ലോര്‍ അക്കാദമി പുരസ്‌കാര നേടിയ ഗിരിജാവല്ലഭന്‍ മാസ്റ്റര്‍, ബാലകൃഷ്ണന്‍ നായര്‍ എന്നിവരെ പരിപാടിയില്‍ ആദരിച്ചു. പി സ്മാരക കലാസാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മന്ത്രിക്കും എം എല്‍ എ കെ ബാബുവിനും സ്വീകരണവും നല്‍കി. കൊല്ലങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാലിനി കറുപ്പേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദ തുളസിദാസ്, ചിറ്റൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി കൃഷ്ണന്‍, ലൈബ്രറേറിയന്‍ സേതു സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 49 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക