|    Oct 21 Sun, 2018 9:59 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

മഹാകവിയുടെ വഴിയെ മിഹിരയും

Published : 18th January 2017 | Posted By: fsq

 

കണ്ണൂര്‍: വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം എന്ന രണ്ടു വരിയിലൂടെ മലയാളിമനസ്സില്‍ ഇടം നേടിയ മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ പാതയിലാണ് സഹോദരീപുത്രന്റെ മകള്‍ യു എന്‍ മിഹിര. തൃശൂര്‍ ചേര്‍പ്പിലെ സിഎന്‍എന്‍ ജിഎച്ച്എസ്എസിലെ ഒമ്പതാംതരം വിദ്യാര്‍ഥിനിയായ മിഹിരയ്ക്ക് ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ അക്ഷരശ്ലോകത്തില്‍ എ ഗ്രേഡ് ലഭിച്ചു. പിതാവ് എ എന്‍ നാരായണന്‍ തന്നെയാണു ഗുരു. അമ്മ സംഗീതയുടെ പൂര്‍ണ പിന്തുണയുമുണ്ട്. മൂന്നര വയസ്സു മുതല്‍ സംഗീതം പഠിക്കുന്നു. മലയാളസാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ മാനിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത സാഹിത്യ ബഹുമതി ലഭിച്ച അക്കിത്തത്തിന്റെ തറവാട്ടില്‍ ജനിച്ചതു തന്നെ മഹാഭാഗ്യമായാണു കരുതുന്നതെന്ന് മിഹിര പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss