പെരുമ്പാവൂര്‍: മഹല്ലുകള്‍ മനുഷ്യനന്മയ്ക്കും സാമൂഹിക പുരോഗതിക്കുംവേണ്ടി മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കണമെന്ന് അല്‍ഹാജ് കെ എം മുഹമ്മദ് അബുല്‍ ബുഷറ മൗലവി.
വാഴക്കുളം പഞ്ചായത്ത് മുസ്ലിം മഹല്ല് അസോസിയേഷന് സംഘടിപ്പിച്ച മഹല്ല് ശാക്തീകരണ ശില്പശാലയും ലഹരി വിരുദ്ധ കാംപയിനും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുടിക്കല്‍ റീം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ അസോസിയേഷന് പ്രസിഡന്റ് എം കെ ഹംസ അധ്യക്ഷത വഹിച്ചു. തദ്രീബ് മാസ്റ്റര്‍ പ്രാക്ടീഷനര്‍ ഡയറക്ടര്‍ എസ് വി മുഹമ്മദാലി, എറണാകുളം അറബിക് അക്കാദമി ഡയറക്ടര്‍ ഹുസൈന് ബദ്രി എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി.
കെ എം അബ്ദുല്‍ അസീസ്, എം കെ അബൂബക്കര്‍, എം എസ് നാസര്‍, ഷരീഫ് പുത്തന്‍പുര, ടി പി മക്കാര്‍പിള്ള, കമാല്‍ റഷാദി, കെ എ അബ്ദുല്‍ റഹീം വഹബി, ഉസ്മാന് ബാഖവി, മുഹമ്മദ് ദാരിമി, അഷറഫ് മൗലവി, എം ഇ അഹമ്മദ്, മുട്ടം അബ്ദുല്ല, സിദ്ദീഖ് മോളത്ത്, എ എസ് കുഞ്ഞുമുഹമ്മദ്, കെ ഇ ഹിലാല്‍, സത്താര്‍ എമ്പാശ്ശേരി സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.