|    Oct 19 Fri, 2018 5:26 am
FLASH NEWS
Home   >  Todays Paper  >  page 11  >  

മഹമ്മൂദുല്ലയും റൂബല്‍ ഹുസൈനും ബംഗ്ലാദേശ് നിരയില്‍

Published : 12th September 2017 | Posted By: fsq

 

ധക്ക: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ബംഗ്ലാദേശ് ടീമില്‍ മഹമ്മൂദുല്ലയും റൂബല്‍ ഹുസൈനും തിരിച്ചെത്തി. എന്നാല്‍ ഓഫ് സ്പിന്നര്‍ നാസിര്‍ ഹുസൈനെ ബംഗ്ലാദേശ് നിരയില്‍ നിന്ന് പുറത്താക്കി. രണ്ട് മല്‍സര പരമ്പരയ്ക്കായി 15 അംഗ ടീമിനെയാണ് ബംഗ്ലാദേശ് പ്രഖ്യാപിച്ചത്. ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരെയാണ് റൂബല്‍ അവസാനമായി ടെസ്റ്റ് കളിച്ചത്. മുസ്തഫിസുര്‍ റഹ്മാന്‍ ക്യാപ്റ്റനായുള്ള ബംഗ്ലാദേശ് നിരയില്‍ തമിം ഇക്ബാല്‍, സൗമ്യ  സര്‍ക്കാര്‍, ഇമ്രുല്‍ കൈസ്, മുസ്തഫിസുര്‍ റഹ്മാന്‍ തുടങ്ങി പ്രമുഖ താരങ്ങളെല്ലാം ഇടം കണ്ടെത്തിയപ്പോള്‍ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ഷക്കീബ് അല്‍ഹസന് വിശ്രമം അനുവദിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss