|    Jul 16 Mon, 2018 10:17 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മഹന്ത് മോഹന്‍ദാസിനെ കണ്ടെത്തിയില്ല

Published : 28th September 2017 | Posted By: fsq

 

നാസിക്: ദുരൂഹ സാഹചര്യത്തില്‍ കാണാതായ അഖില ഭാരതീയ അഖാര പരിഷത്ത് (എബിഎപി) സന്ന്യാസി സമൂഹത്തിന്റെ ദേശീയ വക്താവ് മഹന്ത് മോഹന്‍ദാസിനെ ഇതുവരെ കണ്ടെത്തിയില്ല. ഇദ്ദേഹത്തെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതപ്പെടുത്തണമെന്നു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് എബിഎപി ആവശ്യപ്പെട്ടു. കഴിഞ്ഞ 15നും 16നും ഇടയില്‍ മുംബൈയില്‍ നിന്നു ഹരിദ്വാറിലേക്കുള്ള തീവണ്ടിയാത്രയിലാണ് സന്ന്യാസിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. 12 ദിവസം കഴിഞ്ഞിട്ടും യാതൊരു വിവരവും ലഭിച്ചില്ല. മഹന്ത് മോഹന്‍ദാസിനെ തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നെന്ന് എബിഎപി ജനറല്‍ സെക്രട്ടറി മഹന്ത് ഹരിഗിരി മഹാരാജ് പറഞ്ഞു. തിരോധാനത്തില്‍ തൃംബകേശ്വറില്‍ ചേര്‍ന്ന പരിഷത്തിന്റെ യോഗം ആശങ്ക പ്രകടിപ്പിച്ചു. ഇതുസംബന്ധിച്ചു ഹകിദാര്‍ പോലിസില്‍ മറ്റൊരു സന്ന്യാസി സമൂഹമായ ശാദ് ദര്‍ശന്‍ അഖാദ പരാതി നല്‍കിയിട്ടുണ്ട്. ഈ മാസമാദ്യം പരിഷത്ത് വ്യാജ സന്ന്യാസിമാരുടെ പട്ടിക പുറത്തുവിട്ടിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss