|    Jul 21 Fri, 2017 7:59 am
Home   >  Todays Paper  >  page 9  >  

മസ്തിഷ്‌ക മരണം സംഭവിച്ച യുവതി 123 ദിവസങ്ങള്‍ക്കു ശേഷം കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കി

Published : 14th July 2017 | Posted By: fsq

 

റിയോ ഡി ജനയ്‌റോ: ബ്രസീലില്‍ മഷ്തിഷ്‌ക മരണം സംഭവിച്ച് 123 ദിവസങ്ങള്‍ക്കുശേഷം യുവതി ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കി. ഈവര്‍ഷം ഫെബ്രുവരിയില്‍ ദക്ഷിണ ബ്രസീലിലെ നോസ്ലോ സെന്യോറ ഡോ റോകയോ ആശുപത്രിയിലാണ് യുവതി കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കിയത്. ഒരു ബ്രിട്ടിഷ് മാധ്യമമാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. കഴിഞ്ഞ ഒക്ടോബറിലാണ് തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് 21കാരിയായ ഫ്രാങ്കിലെന്‍ ഡ സില്‍വ സംപോലിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചത്. യുവതി ഗര്‍ഭിണിയായി ഒമ്പത് ആഴ്ചകള്‍ക്ക് ശേഷമായിരുന്നു ഇത്. തുടര്‍ന്ന് വെന്റിലേറ്ററില്‍ വൈദ്യസഹായം നല്‍കി സംരക്ഷിച്ച യുവതിയുടെ കുഞ്ഞുങ്ങളെ സിസേറിയന്റെ സഹായത്തോടെ പുറത്തെടുക്കുകയായിരുന്നു. പ്രസവത്തെത്തുടര്‍ന്ന് ഫെബ്രുവരിയില്‍ വെന്റിലേറ്ററില്‍നിന്നു മാറ്റിയ യുവതിയുടെ വൃക്കകളും ഹൃദയവും ദാനംചെയ്തു. മസ്തിഷ്‌കമരണം സംഭവിച്ച ഗര്‍ഭിണികളില്‍ നിന്ന് ഇതിനുമുമ്പും കുഞ്ഞുങ്ങളെ പുറത്തെടുത്തിട്ടുണ്ടെങ്കിലും ഇത്രയും കൂടുതല്‍ കാലാവധി ഇതാദ്യമായാണ്. മരണം രേഖപ്പെടുത്തി രണ്ടുദിവസം പിന്നിട്ടിട്ടും ഭ്രൂണത്തില്‍നിന്ന് മിടിപ്പുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് യുവതിയെ വെന്റിലേറ്ററില്‍ നിരീക്ഷിക്കാന്‍ തീരുമാനിച്ചതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നേരത്തേ പോര്‍ച്ചുഗലിലെ ആശുപത്രിയില്‍ ഇത്തരത്തില്‍ 107 ദിവസങ്ങള്‍ക്കുശേഷം കുഞ്ഞിനെ പുറത്തെടുത്തിരുന്നു. ഈ ആശുപത്രിയില്‍നിന്ന് ഉപദേശം തേടിയിരുന്നതായും ഡോക്ടര്‍മാര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക