|    Oct 19 Fri, 2018 6:34 pm
FLASH NEWS

മസ്തിഷ്‌ക ഭിന്നശേഷിയുള്ളവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്; 273 പേര് രജിസ്റ്റര്‍ ചെയ്തു

Published : 26th September 2017 | Posted By: fsq

 

പാലക്കാട്: കേന്ദ്ര സാമൂഹികനീതി വകുപ്പിന്റെ കീഴിലെ നാഷനല്‍ ട്രസ്റ്റ് മസ്തിഷ്‌ക ഭിന്നശേഷിയുള്ളവര്‍ നടപ്പാക്കിയ  നിരാമയാ’ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ അംഗങ്ങളാവുന്നതിന് നടത്തിയ ക്യാംപില്‍ 273 പേര് രജിസ്റ്റര്‍ ചെയ്തു. ലോക്കല്‍ ലെവല്‍ കമ്മിറ്റിയും പാലക്കാട് ലയണ്‍സ് ക്ലബ്ബും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും രക്ഷാകര്‍തൃ സംഘടനയായ പരിവാറും ചേര്‍ന്നാണ് പദ്ധതിയില്‍ ചേരാനുള്ള അവസരം ഒരുക്കിയത്. ലയണ്‍സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ക്യാംപ്  ലോക്കല്‍ ലെവല്‍ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡോ:പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ‘നിരാമയാ’ പദ്ധതിയില്‍ ഒരു ലക്ഷം രൂപയാണ് ഓരോ വര്‍ഷവും ചികില്‍സാ ചെലവ് അനുവദിക്കുക. ആശുപത്രി യില്‍ അഡ്മിറ്റാവാതെ തന്നെ സ്ഥിരം മരുന്നുകള്‍, തെറാപ്പി, പരിശോധനാ ചെലവ് തുടങ്ങിയവയ്ക്കും സഹായം ലഭിക്കും. ആയുര്‍വേദം, ഹോമിയോപ്പതി ചികില്‍സയും അനുവദിക്കും. ബിപിഎല്‍ കാര്‍ഡുള്ളവര്‍  250രൂപയും എപിഎല്ലിന് 500 രൂപയുമാണ് രജിസ്‌ട്രേഷന്‍ ഫീസ്. തുടര്‍ വര്‍ഷങ്ങളില്‍ അംഗത്വം പുതുക്കണം. ലയണ്‍സ് ക്ലബ് പ്രസിഡന്റ് നാഥ് മേനോന്‍, ഡിഎല്‍എസ്എ സെക്രട്ടറി എം തുഷാര്‍, അഡീഷനല്‍ ജില്ലാ ജഡ്ജി സ്‌നേഹലത, എല്‍എല്‍സി അംഗം സി ഹൈദ്രോസ് സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss