|    Jul 20 Fri, 2018 10:18 pm
FLASH NEWS

മസ്ജിദ് ആക്രമണം: മതേതര സമൂഹം തിരിച്ചറിയണം- എസ്ഡിപിഐ

Published : 25th September 2017 | Posted By: fsq

 

അടൂര്‍: അടൂര്‍ ടൗണ്‍ പള്ളിയില്‍ ആക്രമണം നടത്തുകയും പള്ളി ഇമാമിനെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും സമൂഹത്തില്‍ കലാപമുണ്ടാക്കാനും നടക്കുന്ന ശ്രമങ്ങളെ മതേതര സമൂഹം തിരിച്ചറിയണമെന്നും എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അന്‍സാരി ഏനാത്ത് ആവശ്യപ്പെട്ടു. സംഭവത്തില്‍ പോലിസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച്ച അതീവ ഗുരുതരമാണ്. വിഷയത്തെ ലഘൂകരിക്കാനുള്ള ശ്രമമാണ് ആദ്യം പോലിസ് സ്വീകരിച്ചത്. സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ പോലും എസ്പി അടക്കമുള്ളവര്‍ തയ്യാറാക്കാത്തത് തികഞ്ഞ ധിക്കാരമാണ്. മുന്‍ വിധിയോടെയാണ് പോലിസ് പ്രവര്‍ത്തിക്കുന്നത്. മദ്യപാനിയാണെന്ന വിചിത്ര ന്യായം പറഞ്ഞ് പ്രതിയെ സംരക്ഷിക്കാന്‍ അധികാരികള്‍ ശ്രമിച്ചാല്‍ ശക്തമായ സമരവുമായി എസ്ഡിപിഐ മുന്‍കൈ എടുക്കുമെന്നും അദേഹം പറഞ്ഞു. ഇന്നു നടക്കുന്ന പ്രതിഷേധ മാര്‍ച്ചില്‍ പാര്‍ട്ടിയുടെ അടൂര്‍ മണ്ഡലത്തിലെ മുഴുവന്‍ പ്രവര്‍ത്തകരും അണിനിരക്കുമെന്നും അദ്ദേഹം അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss