|    Oct 17 Tue, 2017 7:36 am
FLASH NEWS
Home   >  Todays Paper  >  page 9  >  

മസ്ജിദുല്‍ അഖ്‌സ : ഫലസ്തീന് പിന്തുണയറിയിച്ച് ജോര്‍ദാന്‍ രാജാവ്

Published : 8th August 2017 | Posted By: fsq

 

ജറുസലേം: ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ കൂടിക്കാഴ്ച നടത്തി. വെസ്റ്റ്ബാങ്കിലെ റാമല്ലയിലായിരുന്നു കൂടിക്കാഴ്ച. അല്‍അഖ്‌സ മസ്ജിദ് പ്രദേശത്തെ ഇസ്രായേല്‍ കടന്നുകയറ്റം അടക്കമുള്ള വിഷയങ്ങള്‍ റണ്ടുമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്ന് ഫലസ്തീന്‍ പ്രസിഡന്റിന്റെ വക്താവ് നാബില്‍ അബു റുദെയ്‌നെ അറിയിച്ചു. മഹ്മൂദ് അബ്ബാസിനും ഫലസ്തീന്‍ ജനതയ്ക്കും അബ്ദുല്ല രണ്ടാമന്‍ പിന്തുണ പ്രഖ്യാപിച്ചു. അല്‍അഖ്‌സ മസ്ജിദ് പരിസരത്തെ പ്രശ്‌നങ്ങള്‍ പരിഗണിക്കുന്നതിനായി പ്രത്യേക സമിതി രൂപീകരിക്കുന്നതിന് ഇരുനേതാക്കളും ധാരണയിലെത്തി. ഇസ്രായേല്‍സേന കാലാകാലമായി തുടരുന്ന കൈയേറ്റങ്ങളുടെ ഭാഗമായാണ് മസ്ജിദുല്‍ അഖ്‌സയിലെ കടന്നുകയറ്റങ്ങളെന്ന് അബ്ദുല്ല രണ്ടാമന്‍ അഭിപ്രായപ്പെട്ടു. ഭാവിയില്‍ പ്രശ്‌നങ്ങളുണ്ടാവുകയാണെങ്കില്‍ ഫലസ്തീനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക