|    Jul 20 Fri, 2018 8:21 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മസ്ജിദിന് നേരെ ആക്രമണം : അഖിലിന്റെ ഫോണ്‍ പരിശോധിക്കുന്നു’

Published : 26th September 2017 | Posted By: fsq

 

അടൂര്‍: അടൂര്‍ ടൗണ്‍ ജുമാ മസ്ജിദിനു നേരെ ആക്രമണം നടത്തി പിടിയിലായ അഖിലിന്റെ ഫോണ്‍ രേഖകള്‍ പോലിസ് പരിശോധിക്കുന്നതായി ജില്ലാ പോലിസ് മേധാവി സതീഷ് ബിനോ പറഞ്ഞു. അക്രമം നടന്ന മസ്ജിദ് സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. സമീപത്തെ കടകളിലെ സിസി ടിവി ദൃശ്യങ്ങളും പരിശോധിച്ചു വരികയാണെന്ന് ജില്ലാ പോലിസ് മേധാവി പറഞ്ഞു.ജുമാ മസ്ജിദ് അസിസ്റ്റന്റ് ഇമാം ശറഫുദ്ദീനോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഇമാമിന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നു ചിലര്‍ പരാതി പറഞ്ഞതോടെ വീണ്ടും മൊഴി രേഖപ്പെടുത്താന്‍ നിര്‍ദേശം നല്‍കി. അഖില്‍ തിരിഞ്ഞോടിയ ശേഷം ബാഗുമായി ഒരാള്‍ ഓടിവരികയും തിരിച്ചോടിപ്പോവുകയും ചെയ്തതായി സിസി ടിവി ദൃശ്യങ്ങളില്‍ ഉണ്ടെന്നു ഭാരവാഹികള്‍ വ്യക്തമാക്കിയതോടെ ഇതിനെക്കുറച്ച് അന്വേഷിക്കുമെന്നും ജില്ലാ പോലിസ് മേധാവി ഉറപ്പു നല്‍കി. പന്തളം സുധാകരന്‍, പഴകുളം മധു സംഭവസ്ഥലം സന്ദര്‍ശിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss