|    Oct 18 Thu, 2018 11:08 am
FLASH NEWS

മസ്ജിദിനു നേരെ ആക്രമണം; അടൂരില്‍ പ്രകടനവും സാംസ്‌കാരിക കൂട്ടായ്മയും നടത്തി

Published : 26th September 2017 | Posted By: fsq

 

അടൂര്‍: അടൂര്‍ ടൗണ്‍ ജുമാ മസ്ജിദിനു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് അടൂര്‍ മുസ്്‌ലിം ജമാഅത്ത് കോ- ഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനവും സാംസ്‌കാരിക കൂട്ടായ്മയും നടത്തി. അടൂര്‍ കണ്ണങ്കോട് മസ്ജിദ് ജങ്ഷനില്‍ നിന്നാരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. നഗരം ചുറ്റിയ പ്രകടനം കെഎസ്ആര്‍ടിസി കവലയില്‍ സമാപിച്ചപ്പോള്‍ യോഗം അടൂര്‍ മുസ്്‌ലിം ജമാഅത്ത് ചീഫ് ഇമാം കെ എം സൈനുദീന്‍ മൗലവി ഉദ്ഘാടനം ചെയ്തു. നാട്ടിലെ മതേതരത്വം തകര്‍ക്കാന്‍ ശ്രമിക്കുന്ന ഛിദ്ര ശക്തികള്‍ ആരായിരുന്നാലും അവരെ ഒറ്റപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. മിന്‍ഹാജ് മൗലവി പ്രാര്‍ഥന നടത്തി. കോ- ഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ അനീഷ്്് അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അന്‍സാരി ഏനാത്ത്, മുസ്്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി എം ഹമീദ്, പി ബി ഹര്‍ഷകുമാര്‍, അന്നമ്മ എബ്രഹാം, എസ് ബിനു, ബിജു വര്‍ഗീസ്, എം അലാവുദീന്‍, ഡി ശശികുമാര്‍, കണ്‍വീനര്‍ അഡ്വ. എസ് ഷാജഹാന്‍, ജില്ലാ പഞ്ചായത്തംഗം ആര്‍ ബി രാജീവ്, പള്ളിക്കല്‍ ഗ്രാമപ്പഞ്ചായത്തംഗം ഷാജി അയത്തികോണില്‍, താജുദ്ദീന്‍, കെ ബി എസ് മുബാറക്ക്, അബ്ദുല്‍ മാലിക്ക്, അബ്ദുല്‍ ജബ്ബാര്‍, റോഷന്‍ ജേക്കബ്, നിസാം, അബ്ദുല്‍ അനീഷ്, റസാക്ക് മണ്ണടി, നിരപ്പില്‍ ബുഷ്്്‌റ, എം എച്ച് ഷാജി, പഴകുളം നാസര്‍, കെ കുമാരന്‍, നിസാര്‍ കാവിളയില്‍, അബ്ദുല്‍ മന്നാന്‍ ഇബ്‌നുഷാദ്, സലാഹുദീന്‍ കുരുന്താനത്ത്, സൈനുദീന്‍ മന്നാനി, റഷീദാലി കൊച്ചുവിളയില്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss