|    Jul 24 Mon, 2017 4:20 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

മസ്ഊദിനെതിരേ റെഡ്‌കോര്‍ണര്‍ നോട്ടീസ്

Published : 18th May 2016 | Posted By: SMR

ന്യൂഡല്‍ഹി: പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് ജയ്‌ശെ മുഹമ്മദ് തലവന്‍ മസ്ഊദ് അസ്ഹര്‍, സഹോദരന്‍ അബ്ദുല്‍ റഊഫ് എന്നിവര്‍ക്കെതിരേ ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. എന്‍ഐഎയുടെ ആവശ്യപ്രകാരമാണ് നടപടി. ആക്രമണത്തിന്റെ ഗൂഢാലോചനയില്‍ ഇവര്‍ക്കു പങ്കുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണിത്. ഇവരെക്കൂടാതെ കാഷിഫ് ജാ, ഷാഹിദ് ലത്തീഫ് എന്നിവര്‍ക്കെതിരെയും റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടിരുന്നു. അസ്ഹര്‍ ഉള്‍പ്പെടെയുള്ളവരുടെ ശബ്ദസാംപിളുകള്‍ ദേശീയ അന്വേഷണസംഘം ഇതേ കേസ് അന്വേഷിക്കുന്ന പാകിസ്താനിലെ സംയുക്ത അന്വേഷണസംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക