|    Jan 18 Wed, 2017 3:52 pm
FLASH NEWS

മസ്ഊദിനും ഹാഫിസിനുമെതിരേ നടപടിയില്ല; സര്‍ക്കാരിനെ ചോദ്യംചെയ്ത് പാക് ദേശീയ പത്രം

Published : 14th October 2016 | Posted By: SMR

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ ജയ്‌ശെ മുഹമ്മദ് നേതാവ് മസ്ഊദ് അസ്ഹറിനും ജമാഅത്തുദ്ദഅ്‌വ നേതാവ് ഹാഫിസ് സഈദിനും എതിരേ സര്‍ക്കാര്‍ നടപടിയെടുക്കാത്തതിനെ ചോദ്യംചെയ്ത് ദേശീയ ദിനപത്രം.
രാജ്യത്തെ പ്രമുഖ പത്രമായ ദ നേഷനാണ് മുഖപ്രസംഗത്തില്‍ ഇക്കാര്യം ആരാഞ്ഞത്. സുഹൃത്തുക്കളെ എങ്ങനെ നഷ്ടപ്പെടുത്തുകയും ജനങ്ങളെ എങ്ങനെ അകറ്റുകയും ചെയ്യാമെന്ന തലക്കെട്ടോടെയാണ് മുഖപ്രസംഗം പ്രസിദ്ധീകരിച്ചത്. മസ്ഊദ് അസ്ഹറും ഹാഫിസ് സഈദും ദേശീയസുരക്ഷയ്ക്ക് ഭീഷണിയാണെന്നു പറഞ്ഞ പത്രം സൈന്യത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.
അതിര്‍ത്തിപ്രശ്‌നത്തിലും സായുധസംഘങ്ങള്‍ക്കെതിരേ നടപടിയെടുക്കുന്ന വിഷയത്തിലും സര്‍ക്കാരും സൈന്യവും തമ്മിലുള്ള അഭിപ്രായവ്യത്യാസം സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടതിന് ഡോണ്‍ പത്രത്തിലെ മാധ്യമപ്രവര്‍ത്തകന്‍ സിറില്‍ അല്‍മെയ്ഡയ്ക്ക് രാജ്യം വിടുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സര്‍ക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ദ നേഷനും സര്‍ക്കാരിനെതിരേ തിരിഞ്ഞിരിക്കുന്നത്.
വസ്തുത തന്നെയാണ് തങ്ങള്‍ പുറത്തുവിട്ടതെന്ന വിശദീകരണവുമായി ഡോണ്‍ നേരത്തേ രംഗത്തെത്തിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക