|    Nov 24 Fri, 2017 8:13 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

മസൂദ് അസ്ഹറിനെ യുഎന്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് എതിരേ ചൈന

Published : 4th August 2017 | Posted By: fsq

 

ന്യൂയോര്‍ക്ക്: ജെയ്‌ശെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറിനെ യുഎന്‍ ഭീകരപ്പട്ടികയിലുള്‍പ്പെടുത്തുന്നതിനുള്ള തീരുമാനം ചൈന വീണ്ടും എതിര്‍ത്തു. ഈവര്‍ഷം ഫെബ്രുവരിയില്‍ യുഎന്‍ ഈ വിഷയം പരിഗണിച്ചപ്പോള്‍ ചൈന എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.പത്താന്‍കോട്ട് സൈനിക കേന്ദ്രത്തിനു നേര്‍ക്കുണ്ടായ ആക്രമണത്തിന്റെ സൂത്രധാരനെന്നു കരുതുന്ന അസ്ഹറിനെ പട്ടികയിലുള്‍പ്പെടുത്തുന്നതിനെ ബ്രിട്ടന്‍, ഫ്രാന്‍സ്, യുഎസ് എന്നീ രാജ്യങ്ങള്‍ പിന്തുണയ്ക്കുന്നു. എന്നാല്‍, ഫെബ്രുവരിയിലെ ചൈനയുടെ ഇടപെടലിനെത്തുടര്‍ന്ന് ഈ നീക്കം നിര്‍ത്തിവയ്ക്കുകയായിരുന്നു. ഇന്നലെ ഈ വിഷയം പുനപ്പരിശോധിച്ചപ്പോഴും ചൈന എതിര്‍പ്പ് അറിയിക്കുകയായിരുന്നു. അസ്ഹറിനെ പട്ടികയിലുള്‍പ്പെടുത്തുന്നത് മൂന്ന് മാസത്തേക്ക് കൂടി തടയാനാണ് ചൈന ഇത്തവണ ആവശ്യപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക