|    Oct 16 Tue, 2018 1:47 am
FLASH NEWS
Home   >  Todays Paper  >  page 9  >  

മസൂദ് അസ്ഹറിനെതിരേ വിലക്ക് പ്രഖ്യാപിച്ചേക്കും

Published : 18th September 2017 | Posted By: fsq

 

ന്യൂയോര്‍ക്ക്: ജയ്‌ഷെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറിനെതിരേ യുഎന്‍ വിലക്കേര്‍പ്പെടുത്തിയേക്കും. 72ാമത് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഇതിനുള്ള തീരുമാനമുണ്ടാവുമെന്ന് കരുതുന്നതായി യുഎന്നിലെ ഇന്ത്യന്‍ അംബാസഡര്‍ സഈദ് അക്ബറുദ്ദീന്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം അസ്ഹറിനെതിരേ യുഎന്‍ വിലക്കിന് ഇന്ത്യ ശ്രമിച്ചെ—ങ്കിലും ചൈനയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് പരാജയപ്പെടുകയായിരുന്നു. അതേസമയം, അടുത്തിടെ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ ഇന്ത്യയും ചൈനയും പരസ്പര സഹകരണത്തിനു ധാരണയിലെത്തിയതിനാല്‍ ഇത്തവണ സ്ഥിതി വ്യത്യസ്തമാവുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യക്കും ചൈനയ്ക്കും പുറമെ റഷ്യ, ബ്രസീല്‍, ദക്ഷിണാഫ്രിക്കന്‍ നേതാക്കള്‍ പങ്കെടുത്ത ബ്രിക്‌സ് ഉച്ചകോടിയില്‍ ജയ്‌ഷെ മുഹമ്മദിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രമേയത്തിന് അംഗീകാരം നല്‍കിയിരുന്നു. അതേസമയം, യുഎന്‍ ജനറല്‍ അസംബ്ലിക്കായി ന്യൂയോര്‍ക്കിലെത്തുന്ന വിദേശകാര്യമന്ത്രി സുഷമാസ്വരാജ് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണുമായി കൂടിക്കാഴ്ച നടത്തുമെന്ന് സഈദ് അക്ബറുദ്ദീന്‍ പറഞ്ഞു. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കാവും കൂടിക്കാഴ്ചയില്‍ പ്രാധാന്യം ലഭിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. യുഎന്‍ രക്ഷാസമിതിയിലേക്കുള്ള ഇന്ത്യയുടെ പ്രവേശന നീക്കത്തെ യുഎസ് ഇത്തവണ പിന്തുണക്കുമെന്നാണ് കരുതുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss