മസൂദ് അസ്ഹര്‍ കരുതല്‍ തടങ്കില്‍: പാകിസ്താന് പ്രവിശ്യാ മന്ത്രി
Published : 15th January 2016 | Posted By: swapna en

ലാഹോര്‍: പത്താന്‍കോട്ട് ആക്രമണത്തിന്റെ സൂത്രധാരന്‍ എന്ന് ഇന്ത്യ ആരോപിക്കുന്ന ജെയ്ഷെ മുഹമ്മദ് നേതാവ് മൗലാനാ മസൂദ് അസ്ഹര്‍ കരുതല്‍ തടങ്കില്‍ എന്ന് പാക് പ്രവിശ്യാ മന്ത്രി. മസൂദിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം അദ്ദേഹം കരുതല്‍ തടങ്കില്‍ മാത്രമാണെന്നും പഞ്ചാബ് പ്രവിശ്യാ മന്ത്രി റാണാ സനാഉള്ളയാണ് അറിയിച്ചത്. പഞ്ചാബ് പോലിസിന്റെ കൗണ്ടര്‍ ടെററിസം ഡിപ്പാര്‍ട്ട്മെന്റിന്റെ തടങ്കലില്‍ ആണ് മസൂദ്. ആദ്യമായാണ് മസൂദിന്റെ അറസ്റ്റിനെക്കുറിച്ചുള്ള ഔദ്ദ്യോഗിക പ്രതികരണം വരുന്നത്. നേരത്തെ അറസ്റ്റിനെ കുറിച്ച് വിവരമില്ലെന്ന് പാക് വിദേശകാര്യ മന്ത്രി പറഞ്ഞിരുന്നു. രണ്ടു ദിവസം മുമ്പ് പാക് മാധ്യമങ്ങളാണ് മസൂദിനെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ പ്രധാനമന്ത്രി ഓഫിസ് സ്ഥിരീകരിച്ചിട്ടില്ലായിരുന്നു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.