|    Nov 17 Sat, 2018 9:30 pm
FLASH NEWS

മഴ ശമിച്ചു, ക്യാംപുകള്‍ നിര്‍ത്തുന്നു; ശുചീകരണം ഊര്‍ജിതം

Published : 22nd July 2018 | Posted By: kasim kzm

കൊച്ചി: മഴ ശമിച്ചതോടെ പുഴയിലേയും സമീപപ്രദേശങ്ങളിലെയും ജലനിരപ്പ് താഴ്ന്നതോടെ പല ദുരിതാശ്വാസക്യാംപുകളില്‍ നിന്നും ജനങ്ങള്‍ തിരികെപ്പോയി. മഴ പൂര്‍ണമായും ശമിക്കുന്നതോടെ ദുരിതാശ്വാസക്യാംപുകള്‍ നിര്‍ത്താനുള്ള പ്രതീക്ഷയിലാണ് ജില്ലാ ഭരണകൂടം.
പറവൂര്‍, കണയന്നൂര്‍, ആലുവ താലൂക്കുകളിലായി 26 ദുരിതാശ്വാസ ക്യാംപുകള്‍ മാത്രമേ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുള്ളൂ. 674 കുടുംബങ്ങളിലായി 2489 പേരാണ് ഇപ്പോള്‍ ക്യാംപുകളിലുള്ളത്. പറവൂര്‍ താലൂക്കില്‍ 14 ക്യാംപുകളിലായി 467 കുടുംബങ്ങളിലെ 1790 അംഗങ്ങളാണുള്ളത്. കണയന്നൂര്‍ താലൂക്കില്‍ 120 കുടുംബങ്ങളിലെ 438 അംഗങ്ങളാണ് പത്ത് ക്യാംപുകളിലായുള്ളത്. ആലുവ താലൂക്കില്‍ 87 കുടുംബങ്ങളിലെ 261 പേര്‍ രണ്ടു ക്യാംപുകളിലായി കഴിയുന്നു.
പൂവത്തുശ്ശേരി സെന്റ്. ജോസഫ് എച്ച് എസ്, വട്ടപ്പറമ്പ് ഗവ എല്‍പിഎസ് എന്നിവിടങ്ങളിലാണ് ആലുവ താലൂക്കില്‍ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നത്. ഏലൂര്‍ ഗവ. എല്‍പി സ്‌കൂള്‍, പാതാളം മുനിസിപ്പാലിറ്റി കെട്ടിടം, കുറ്റിക്കാട്ടുകര ഗവ. എല്‍പി സ്‌കൂള്‍, കടുങ്ങല്ലൂര്‍ വില്ലേജിലെ ഐഎസി യൂനിയന്‍ കെട്ടിടം, മനക്കപ്പടി ഗവ. എല്‍പി സ്‌കൂള്‍, വെളിയത്തുനാട് എംഐയുപി സ്‌കൂള്‍, കൂനമ്മാവ് സെന്റ്. ഫിലോമിന സ്‌കൂള്‍, കൈതാരം എച്ച്എസ് എസ്, കുന്നുകര വില്ലേജിലെ സ്ത്രീ ശാക്തീകരം കെട്ടിടം, തിരുവല്ലൂര്‍ ഗവ. എല്‍പി സ്‌കൂള്‍,  കൊടുവഴങ്ങ എസ്എന്‍എല്‍പി സ്‌കൂള്‍, കുത്തിയത്തോട് സെ ന്റ്. ഫ്രാന്‍സിസ് സ്‌കൂള്‍, ചാലാക്ക ഗവ. എല്‍പി സ്‌കൂള്‍, ചാലാക്ക സെന്റ് സെബാസ്റ്റ്യന്‍ ചാപ്പല്‍ എന്നിവയാണ് പറവൂര്‍ താലൂക്കില്‍ പ്രവര്‍ത്തിക്കുന്ന ക്യാംപുകള്‍. കുന്നുപുറം ഗവ എച്ച്എസ്എസ്, വെണ്ണല ഗവ. എച്ച്എസ്, ഇരുമ്പനം ഭാസ്‌കരന്‍ കമ്യൂണിറ്റി ഹാള്‍, ചേറത്തു കോളനി നവഭാരത ക്ലബ്ബ്, തൃക്കാക്കര വില്ലേജ് എകെജി കോളനിയിലെ അങ്കണവാടി, തുതിയൂര്‍ സെന്റ് മേരീസ് യുപി സ്‌കൂള്‍, മേക്കര അങ്കണവാടി നമ്പര്‍ 79, തോടൂര്‍ കെഎംഎല്‍പി സ്‌കൂള്‍, എരൂര്‍ പകല്‍വീട്, കീച്ചേരി ഗവ. എല്‍പി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് കണയന്നൂര്‍ താലൂക്കിലെ ക്യാംപുകള്‍. മഴയെ തുടര്‍ന്ന് ദുരിതബാധിതരായവരുടെ വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നാളെയും മറ്റെന്നാളും ക്ലീന്‍ഡ്രൈവ് സംഘടിപ്പിക്കും.
ക്ലീന്‍ഡ്രൈവ് നടത്തുന്നതിന് വില്ലേജ് ഓഫിസറുടെ നേതൃത്വത്തില്‍ നാല് വീടിന് നാല് വോളന്റിയര്‍മാര്‍ എന്ന നിലയില്‍ തിരഞ്ഞെടുത്തിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ കുമ്മായം, ബ്ലീച്ചിങ്ങ് പൗഡര്‍, ഫിനോയില്‍ എന്നിവ ക്ലീനിങ്ങിനായി ഓരോ ക്യാംപിലും എത്തിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss