|    Nov 15 Thu, 2018 9:32 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മഴ ശമിച്ചു; കക്കി ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു; ഷട്ടര്‍ തുറക്കാനുള്ള സാധ്യതയില്ല

Published : 3rd August 2018 | Posted By: kasim kzm

പത്തനംതിട്ട: മഴ കുറഞ്ഞതോടെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ സംഭരണിയായ കക്കി ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു. ഇന്നലെ രാവിലെ 980.27 ജലനിരപ്പ് രേഖപ്പെടുത്തി. ഇന്നും ഷട്ടര്‍ തുറക്കാനുള്ള സാധ്യതയില്ലെങ്കിലും ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചിട്ടില്ല.
അതേസമയം, മൂഴിയാറില്‍ 192.63 മീറ്റര്‍ ജലനിരപ്പ് നിലനിര്‍ത്തുന്നതായി അധികൃതര്‍ അറിയിച്ചു. കക്കാട് വൈദ്യുതോല്‍പാദനം നടക്കുന്നതിനാല്‍ മൂഴിയാറില്‍ ജലനിരപ്പ് ഉയരാന്‍ നിലവില്‍ സാധ്യതയില്ല. മൂഴിയാറില്‍ നിന്നുള്ള ജലം കക്കാട് വൈദ്യുതോല്‍പാദനത്തിനായി ഉപയോഗിക്കുകയാണ്. അതിനാല്‍ തുറക്കേണ്ട സാഹചര്യമില്ല. മൂഴിയാറില്‍ ഷട്ടര്‍ തുറക്കേണ്ട സാഹചര്യം വന്നാല്‍ ഇതിനുള്ള അനുമതി ജില്ലാ ദുരന്തനിവാരണ വിഭാഗത്തില്‍ നിന്നും ലഭിച്ചിട്ടുണ്ട്. ഒരാഴ്ചയായി ഇതുവരെയും ഷട്ടര്‍ തുറക്കേണ്ടി വന്നിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. കൊച്ചുപമ്പയില്‍ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. ഇവിടെ നല്‍കിയിരുന്ന ബ്ലൂ അലര്‍ട്ട് പിന്‍വലിച്ചിട്ടില്ല. 983.75 മീറ്ററാണ് ജലനിരപ്പ്.
കുള്ളാര്‍, ഗവി, മീനാര്‍ എന്നീ ഓഗ്‌മെന്റേഷന്‍ ഡാമുകളില്‍ നിന്നാണ് കൊച്ചുപമ്പയിലേക്ക് ജലം ഒഴുകിയെത്തുന്നത്. അതേസമയം, ശബരിഗിരി പദ്ധതിയുടെ കീഴില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് പുറംലോകവുമായി ബന്ധപ്പെട്ടാന്‍ സംവിധാനമില്ലെന്ന് ആക്ഷേപമുണ്ട്. ഡാം സേഫ്റ്റി ഉദ്യോഗസ്ഥരും പോലിസുകാരും ഉള്‍പ്പെടെ 100ലേറെ പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. റോഡുകള്‍ തകര്‍ന്നതോടെ ഇവിടേക്കുള്ള കെഎസ്ആര്‍ടിസിയുടെ ഏക ഗവി സര്‍വീസ് ഒരുമാസത്തോളം നിര്‍ത്തിവച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ഈ സര്‍വീസ് പുനരാരംഭിച്ചത്.
മൊബൈല്‍ ഫോണിന് കവറേജ് ഇല്ലാത്തതിനാല്‍ അടിയന്തര ഘട്ടത്തില്‍ പോലും പുറംലോകവുമായി ബന്ധപ്പെടാന്‍ കഴിയില്ല. ഡാമിലെ വാട്ടര്‍ ലെവല്‍ അറിയിക്കുന്നത് പോലും വളരെ ശ്രമകരമാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ചെറിയതോതില്‍ മൊബൈല്‍ കവറേജ് ലഭിക്കുന്ന സ്ഥലത്തെത്തിയാണ് സന്ദേശം അധികൃതര്‍ക്ക് കൈമാറുന്നത്.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss