|    Nov 17 Sat, 2018 9:05 pm
FLASH NEWS

മഴ ശക്തം: നിള നിറഞ്ഞൊഴുകുന്നു

Published : 10th August 2018 | Posted By: kasim kzm

ആനക്കര: മലമ്പുഴ ഡാം ഉള്‍പ്പടെ ജില്ലയിലെ ഡാമുകളിലെ ഷട്ടറുകള്‍ തുറന്നതോടെ നിളയില്‍ നീരൊഴുക്ക് വര്‍ധിച്ചു. ഇതോടെ പുഴയോരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് അധികൃതര്‍ ജാഗ്രത നിര്‍ദേശം നല്‍കി. വെള്ളിയായങ്കല്ല് പാലത്തിലും പാര്‍ക്കിലുമുള്ളവരെ ഒഴിപ്പിച്ചു. പാലത്തിലൂടെയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തി. കാങ്കപ്പുഴയിലെ സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്റെ കണക്ക് പ്രകാരം ഇന്നലെ വൈക്കീട്ടുവരെ രേഖപ്പെടുത്തിയത്. 8.47 ഘന അടിയാണ് ആണ്. ഭാരതപുഴയിലെ ഉയര്‍ന്ന ജലനിരപ്പ് 9.77അടിയാണ്. 2009ലാണ് റെക്കോഡ് ജലനിരപ്പ് രേഖപ്പെടുത്തിയത്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ രാത്രിയോടെ ഇതുമറിക്കടക്കാന്‍ സാധ്യതയുണ്ട്. 9.77 അടി രേഖപ്പെടുത്തിയ കാലത്താണ് പട്ടാമ്പി പാലത്തിലൂടെ വെള്ളം ഒഴുകിപോയത്. ഇപ്പോള്‍ മണിക്കൂറില്‍ ഒരു മീറ്റര്‍ വരെ ജലനിരപ്പ് കൂടുന്നുണ്ട്. തൃത്താല, പട്ടാമ്പി മേഖലയില്‍ ശക്തമായ മഴയില്ലെങ്കിലും പാലക്കാട് ഉള്‍പ്പെടെയുള്ള മേഖലയില്‍ ശക്തമായ മഴ തുടരുന്നതും ഡാമുകള്‍ തുറന്നതും നിളയിലെ ജലനിരപ്പ് ഉയരാന്‍ കാരണമായി. ശക്തമായ വെള്ളത്തില്‍ പുഴയുടെ തീരങ്ങള്‍ വന്‍തോതില്‍ ഇടിഞ്ഞ് മരങ്ങള്‍ കടപുഴകി വീഴുന്നുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss