|    Jan 21 Sat, 2017 10:07 am
FLASH NEWS

മഴ വരുന്നേ…………!!!! ചെന്നൈ തീരത്തേക്ക് ‘നദ’യെത്തുന്നു

Published : 30th November 2016 | Posted By: G.A.G

cyclone-track-30-11-2016-600

 

തിരുവനന്തപുരം : തുലാമഴ കിട്ടാതെ വരണ്ടുണങ്ങിയ കേരളത്തിന് ആശ്്വാസമായി നദ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്കടുക്കുന്നു. ഇതേത്തുടര്‍ന്ന് ചെന്നൈയില്‍ ഇന്നു മുതല്‍ തന്നെ ശക്തമായ കാറ്റോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് സ്വകാര്യ കാലാവസ്ഥ നിരീക്ഷണ സ്ഥാപനമായ സ്‌കൈമെറ്റിന്റെ പ്രവചനം. ‘കാറ്റ് അനുകൂലമായാല്‍’ കേരളത്തിനും കനത്ത മഴ ലഭിക്കുമെന്നാണ് സൂചന. ഡിസംബര്‍ രണ്ടോടെ കേരളത്തില്‍ മഴയെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. പലയിടത്തും മഴയ്ക്കും ചിലയിടത്ത് കനത്ത മഴയ്ക്കും സാ്ധ്യതയുണ്ടെന്നാണ് അറിയിപ്പ്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ‘നദ’ ചുഴലിക്കാറ്റ് പുതുച്ചേരിക്ക് 770 കിലോമീറ്റര്‍ കിഴക്കും ശ്രീലങ്കയിലെ ട്രിന്‍കോമലിക്ക് 490 കിലോമീറ്റര്‍ തെക്കുകിഴക്കുമാണ് ഇപ്പോള്‍ കാറ്റ് കേന്ദ്രീകരിച്ചിരിക്കുന്നത്. അടുത്ത 12 മണിക്കൂറിനുള്ളില്‍ കാറ്റിന്റെ ശക്തി വര്‍ദ്ധിക്കും.

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 500 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക