|    Jul 21 Fri, 2017 4:27 pm
FLASH NEWS

മഴ മാറിയിട്ടും ദുരിതം മാറാതെ കുട്ടനാട്ടിലെ കര്‍ഷകര്‍

Published : 15th July 2017 | Posted By: fsq

 

ഹരിപ്പാട്:  മഴമാറിയിട്ടും  ദുരിതം വിട്ടുമാറാതെ കുട്ടനാട്-അപ്പര്‍കുട്ടനാടന്‍ മേഖലയിലെ കര്‍ഷകര്‍. കാര്‍ഷികമേഖലയെ ആശ്രയിച്ച് ഉപജീവന മാര്‍ഗം തേടുന്ന കുട്ടനാട്ടിലെ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുംതുടരെ പെയ്യുന്ന മഴയില്‍  കൃഷിനശിച്ചു മുഴുപ്പട്ടിണിയിലുമായി. മഴമാറിയെങ്കിലും ഉപജീവന മാര്‍ഗമായി കാര്‍ഷികമേഖലയിലേക്ക് ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ്. മിക്കയിടങ്ങളിലും  വെള്ളക്കെട്ട്  മാറാത്തതാണ് ഇതിനുകാരണം. കുട്ടനാട്ടിലെ രണ്ടാംകൃഷിനടത്തിയ മിക്ക പാടങ്ങളും വെള്ളം കയറി നശിച്ചു.അപ്പര്‍കുട്ടനാട്ടിലെ പാടങ്ങളുടെ സ്ഥിതിയും വിഭിന്നമല്ല. കരകൃഷിയില്‍ ഏര്‍പ്പെട്ടവര്‍ നിരാശയില്‍ തന്നെയാണ്.ഓണവിപണി ലക്ഷ്യം വെച്ച് കൃഷിയിറക്കിയ  എത്തവാഴ കൃഷിയാണ് നശിച്ചവയിലേറയും. ചേമ്പ്,കാച്ചില്‍,കപ്പ എന്നിവയും വെള്ളം കയറിനശിച്ചു.പച്ചക്കറി കൃഷികളുംനശിച്ചു.വെള്ള പൊക്കത്തില്‍ കിഴക്കന്‍ പ്രദേശത്തു നിന്നും ഒഴുകിയെത്തിയ  മാലിന്യങ്ങള്‍  ഇപ്പോഴും ആറുകളുടെ  തീരങ്ങളില്‍  അടിഞ്ഞുകിടക്കുന്നു.  ഇത് രോഗഭീഷണി ഉണര്‍ത്തുന്നെങ്കിലും ആരോഗ്യ വകുപ്പ് നടപടി സ്വീകരിക്കുന്നില്ല.  നാശനഷ്ടത്തിന്റെ യഥാര്‍ഥ കണക്കുകള്‍ കര്‍ഷകര്‍ നിരത്തിയാലും സര്‍ക്കാര്‍ നഷ്ടപരിഹാരമായി തുച്ഛമായ തുകമാത്രമാണ് തരികയെന്നും, ആതുക കയ്യില്‍ കിട്ടുന്നതിന് കാലതാമസമുണ്ടെന്നും കര്‍ഷകര്‍ തന്നെ പറയുന്നു. താഴ്ന്ന പ്രദേശങ്ങള്‍ ഇന്നും വെള്ളകെട്ടില്‍ തന്നെയാണ്. പലയിടങ്ങളിലും ബണ്ട് ബലപ്പെടുത്തിയാല്‍ മടവീഴ്ചയില്‍ നിന്നും കൃഷിയെ രക്ഷിക്കാന്‍ കഴിയും.  രാഷ്ട്രീയ സ്വാധീനത്തിന്റെയും ഉദ്യോഗസ്ഥ ലോബിയുടേയും നിര്‍ദ്ദേശാനുസരണമാണ്   മന്ത്രിമാര്‍നാശ നഷ്ടം സംഭവിച്ച പാടങ്ങള്‍സന്ദര്‍ശിക്കുന്നത്. കൃഷി ഉദ്യോഗസ്ഥരുടെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുകയും ചെയ്യുകയുമാണ് പതിവ്. ഇങ്ങനെ കാര്യങ്ങള്‍ നടന്നു പോകുന്നതിനാല്‍ യഥാര്‍ഥ നഷ്ടം സംഭവിക്കുന്ന പാടങ്ങള്‍ക്ക് സര്‍ക്കാരിന്റെ സഹായങ്ങള്‍ ലഭിക്കാത്ത അവസ്ഥയുമുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക