|    Jul 18 Wed, 2018 2:09 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മഴ മാറിയാലുടന്‍ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തും: മന്ത്രി

Published : 18th September 2017 | Posted By: fsq

 

ആലപ്പുഴ: സംസ്ഥാനത്തെ മുഴുവന്‍ റോഡുകളുടെയും അറ്റകുറ്റപ്പണികള്‍ മഴ മാറിയാലുടന്‍ നടത്തുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. ആലപ്പുഴയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെയ് 15നാരംഭിച്ച മഴ ഇപ്പോഴും തുടരുന്നതാണ് അറ്റകുറ്റപ്പണികള്‍ക്ക് തടസ്സമാവുന്നത്. 140 മണ്ഡലങ്ങളിലെയും റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 300 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചുകഴിഞ്ഞു. റോഡുകള്‍ നാല് വരിയായതുകൊണ്ട് മാത്രം സഞ്ചാരസൗകര്യം വര്‍ധിക്കുകയില്ലെന്നും റോഡ് കൈയേറ്റങ്ങള്‍ പൂര്‍ണമായി ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. റോഡ് കൈയേറി കച്ചവടം നടത്തുന്നവരില്‍ പലരും ബിനാമികളാണ്. ഇത്തരക്കാരെ കണ്ടെത്തി ഒഴിപ്പിക്കാന്‍ വ്യാപാരി വ്യവസായി സംഘടനകള്‍ മുന്‍കൈയെടുക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. റോഡ് കൈയേറി കച്ചവടം നടത്തുന്ന ബിനാമികളെ പിടികൂടാന്‍ വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദേശം നല്‍കുമെന്നും മന്ത്രി പറഞ്ഞു. നോക്കുകൂലി വിഷയത്തില്‍ സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. നോക്കുകൂലി ആവശ്യപ്പെടുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss