|    Jul 20 Fri, 2018 2:09 pm
FLASH NEWS

മഴ പെയ്താല്‍ വിളയൂരില്‍ റോഡുകള്‍ തോടാവും

Published : 16th September 2017 | Posted By: fsq

 

പട്ടാമ്പി: വിളയൂര്‍ ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ റോഡുകള്‍ മഴ പെയ്താല്‍ തോടുകള്‍ക്ക് സമാനം. പല സ്ഥലങ്ങളിലും അഴുക്ക് ചാലുകള്‍ ഇല്ല. ചിലത് ഓടകള്‍ മണ്ണുമൂടി നികന്ന നിലയിലാണ്. സ്വാധീനമുള്ള ചില വ്യക്തികള്‍ മറ്റു ചില ഭാഗങ്ങളില്‍ കാനകള്‍ നികത്തി തങ്ങളുടെ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകുയം ചെയ്യുന്നു. ഇങ്ങനെ ഓടകള്‍ അപ്രത്യക്ഷമായതോടെയാണ് ചെറുമഴ പെയ്താല്‍ പോലും വെള്ളം റോഡില്‍ കെട്ടിക്കിടക്കാന്‍ ഇടയാക്കിയത്. വിളയൂര്‍ സെന്ററിലാണ് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത്. ഒരു മഴപെയ്താല്‍ മണിക്കൂറുകള്‍ ഗതാഗതം സ്തംഭിക്കും. വാഹനങ്ങള്‍ കടന്നുപോവുന്നതിനനുസരിച്ച് റോഡിന്റെ ഇരുവശങ്ങളിലുള്ള വീടുകളിലേക്കും കടകളിലേക്കും അഴുക്ക് വെള്ളം അലയടിച്ചു കയറും. ഇത് വീടും കടകളും വൃത്തികേടാവാനും ഇടയാക്കുന്നു. ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരും ഓട്ടോറിക്ഷ യാത്രക്കാരെയുമാണ് ദുരിതം ഏറെ ബാധിക്കുന്നത്. കാല്‍നട യാത്രക്കാരുടെ ദുരിതം വിവരണാധീതമാണ്. കൈക്കുഞ്ഞങ്ങളുമായുള്ള സ്ത്രീകളുടെയും വിദ്യാര്‍ഥികളുടെയും യാത്ര അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ചെളിവെള്ളം തെറിച്ച് മലിനായ യൂനിഫോമുമായാണ് കുട്ടികള്‍ ക്ലാസുകളിലെത്തുന്നത്. വിദ്യാര്‍ഥികളടക്കം നാട്ടുകാരും വ്യാപാരികളും അനുഭവിക്കുന്ന ദുരിതത്തെ കുറിച്ച് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡംഗങ്ങള്‍ എന്നിവരോടൊക്കെ നിരവധി തവണ ഇക്കാര്യം അറിയിച്ചതാണെങ്കിലും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. അധികൃതരുടെ അനാസ്ഥക്കെതിരെ മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും ഭീമഹരജി നല്‍കാന്‍ തയ്യാറെടുക്കുകയാണ് വിളയൂര്‍ പഞ്ചായത്തിലെ ജനങ്ങള്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss