|    Oct 22 Mon, 2018 3:53 pm
FLASH NEWS

മഴ: നെല്ല് കൊയ്യാനാവുന്നില്ല; കര്‍ഷകര്‍ ദുരിതത്തില്‍

Published : 28th September 2017 | Posted By: fsq

 

ഇരിക്കൂര്‍:ദിവസങ്ങളോളം തുടര്‍ച്ചയായി പെയ്ത മഴയില്‍ വയലുകളില്‍ വെള്ളം നിറഞ്ഞതിനാല്‍ വിളഞ്ഞ നെല്ലുകള്‍ കൊയ്‌തെടുക്കാനാവാതെ കര്‍ഷകര്‍ ദുരിതത്തില്‍. ഇരിക്കൂറിലും പരിസരപ്രദേശങ്ങളിലുമായി 500 ഏക്കറോളം വയലുകളിലാണ് വിളഞ്ഞ നെല്ലുകള്‍ വെള്ളത്തില്‍ ചാഞ്ഞും അല്ലാതെയും കിടക്കുന്നത്. ചേടിച്ചേരി, മണ്ണൂര്‍, കൊടോളിപ്രം, ചൂളിയാട്, അഡുവാപ്പുറം, ബ്ലാത്തൂര്‍, കല്യാട്, ഊരത്തൂര്‍, മടമ്പം, ചെങ്ങളായി, മലപ്പട്ടം തുടങ്ങി നിരവധി സ്ഥലങ്ങളിലെ വയലുകളിലാണ് വിളഞ്ഞ നെല്ലുകള്‍ കിടക്കുന്നത്. വയലുകളില്‍ വെള്ളം കെട്ടിക്കിടക്കുകയാണ്. നനഞ്ഞുകുതിര്‍ന്ന നെല്ലുകള്‍ കതിരില്‍ വച്ചുതന്നെ മുളച്ച് നശിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. ഇത്തവണത്തെ കാലം തെറ്റിയുള്ള കനത്ത മഴ നെല്ല് കര്‍ഷകരെ കടത്തിലും കണ്ണീരിലുമാക്കിയിരിക്കുകയാണ്. ഇനി ഏതാനും ദിവസം വെയില്‍ ലഭിക്കുകയും വെള്ളം വറ്റുകയും കൊയ്‌തെടുക്കാന്‍ തൊഴിലാളികളെയും കിട്ടിയാല്‍ മാത്രമേ നെല്ല് കൊയ്‌തെടുക്കാനാവുകയുള്ളൂ. കൊയ്‌തെടുത്താലും മെതിച്ചെടുക്കാനും വെയില്‍ ലഭിക്കണം. ഏതായാലും ഇത്തവണത്തെ കാലാവസ്ഥ വ്യതിയാനവും കനത്ത മഴയും മിക്ക കൃഷികള്‍ക്കും ദുരിതമുണ്ടാക്കിയിട്ടുണ്ട്. പച്ചക്കറി കൃഷിക്കും ഇടവിള കൃഷിക്കും മഴ ദുരിതം വിതച്ചിരിക്കുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss