|    Aug 22 Wed, 2018 1:01 pm
FLASH NEWS
Home   >  Sports  >  Cricket  >  

മഴ നിയമം വീണ്ടും; ദക്ഷിണാഫ്രിക്കയെ വീഴ്ത്തി പാകിസ്താന്‍

Published : 8th June 2017 | Posted By: ev sports


ലണ്ടന്‍: മഴ നിയമം വീണ്ടും വിധി പറഞ്ഞ മല്‍സരത്തതില്‍ കരുത്തരായ ദക്ഷിണാഫ്രിക്കക്കെതിരേ പാകിസ്താന് തകര്‍പ്പന്‍ ജയം. ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 19 റണ്‍സിനാണ് പാക് പടയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയുടെ പേരുകേട്ട ബാറ്റിങ് നിരയെ  പാക്ക് പേസ് പട 50 ഓവറില്‍ എട്ട് വിക്കറ്റിന് 219 റണ്‍സില്‍ തളച്ചു. ഹസന്‍ അലി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി പാക് ബൗളിങിന്റെ കുന്തമുനയായപ്പോള്‍ ജുനൈദ് ഖാന്‍, ഇമാദ് വാസിം എന്നിവര്‍ രണ്ടും മുഹമ്മദ് ഹഫീസ് ഒരു വിക്കറ്റും നേടി തിളങ്ങി. അര്‍ധസെഞ്ച്വറി നേടിയ ഡേവിഡ് മില്ലറുടെ(75*) ബാറ്റിങ് കൂടി ഇല്ലായിരുന്നെങ്കില്‍ ദക്ഷിണാഫ്രിക്കയുടെ സ്ഥിതി ദയനീയമായേനെ.
മറുപടി ബാറ്റിങില്‍ മികച്ച രീതിയില്‍ ബാറ്റ് വീശിയ പാക് ടീം 27 ഓവറില്‍ മൂന്ന് വിക്കറ്റിന് 119 റണ്‍സെന്ന നിലയില്‍ നില്‍ക്കെ മഴ വില്ലനാവുകയായിരുന്നു. പിന്നീട് മഴനിയമം മൂലം പാക് ടീമിന്റെ വിജയ ലക്ഷ്യം 27 ഓവറില്‍ 101 റണ്‍സായി വെട്ടിച്ചുരുക്കുകയായിരുന്നു. ഫഖര്‍ സമാന്‍(31), ബാബര്‍ അസം(31*) എന്നിവര്‍ പാക് നിരയില്‍ തിളങ്ങി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മോണി മോര്‍ക്കല്‍ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss