|    Aug 21 Tue, 2018 3:36 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മഴ: നാശനഷ്ടം വിലയിരുത്താന്‍ കേന്ദ്രസംഘം എത്തി

Published : 8th August 2018 | Posted By: kasim kzm

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിലുണ്ടായ നാശനഷ്ടം വിലയിരുത്തുന്നതിന് കേന്ദ്രസംഘം എത്തി. സംഘത്തിന്റെ പര്യടനം ഇന്നാരംഭിക്കും. ഇന്നലെ വൈകീട്ട് നെടുമ്പാശ്ശേരിയില്‍ ചേര്‍ന്ന യോഗത്തില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെംബര്‍ സെക്രട്ടറി ശേഖര്‍ എല്‍ കുര്യാക്കോസ് എന്നിവര്‍ നാശനഷ്ടം സംബന്ധിച്ച് സംഘത്തിനു മുന്നില്‍ അവതരണം നടത്തി. സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ നിവേദനവും സംഘത്തിനു കൈമാറി. രണ്ടു സംഘങ്ങളായി തിരിഞ്ഞാണ് കേന്ദ്രസംഘം വിവിധ ജില്ലകളില്‍ സന്ദര്‍ശനം നടത്തുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss