|    Sep 19 Wed, 2018 11:54 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മഴ തുടരുന്നു; ഇടുക്കിയില്‍ സ്‌കൂളുകള്‍ക്ക് ഇന്നും അവധി

Published : 12th June 2018 | Posted By: kasim kzm

തൊടുപുഴ: ഇടുക്കിയില്‍ കനത്ത മഴ തുടരുന്നതിനാല്‍ ഇന്ന് അങ്കണവാടികള്‍ക്കും ഹയര്‍ സെക്കന്‍ഡറി വരെയുള്ള സ്‌കൂളുകള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
ഇടുക്കി, മുല്ലപ്പെരിയാര്‍ ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മലങ്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. തേക്കടി തടാകത്തില്‍ ബോട്ടിങ് നിരോധിച്ചു. പെരിയാര്‍ കരകവിഞ്ഞതോടെ ഉപ്പുതറ, ചപ്പാത്ത് നിവാസികള്‍ ആശങ്കയിലായി.
ദേശീയപാതയില്‍ വണ്ടിപ്പെരിയാറ്റില്‍ രണ്ടു ദിവസമായി തുടരുന്ന വെള്ളക്കെട്ടിനും പരിഹാരമുണ്ടായിട്ടില്ല. കട്ടപ്പനക്കടുത്ത് ചപ്പാത്തിലും വാഗമണ്‍ റോഡിലും മണ്ണിടിഞ്ഞ് വാഹന ഗതാഗതം തടസ്സപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss