|    Nov 16 Fri, 2018 4:26 am
FLASH NEWS

മഴ തുടങ്ങി; ആനക്കരയില്‍ മാലിന്യങ്ങള്‍ കുമിഞ്ഞു കൂടി ദുര്‍ഗന്ധം പരത്തുന്നു

Published : 4th June 2017 | Posted By: fsq

 

ആനക്കര: മഴ തുടങ്ങി ആനക്കരയില്‍ മാലിന്യങ്ങള്‍ കുമിഞ്ഞ് കൂടി ദുര്‍ഗദ്ധം പരത്തുന്നു. ആനക്കര അങ്ങാടിയിലാണ് ആനക്കര പഞ്ചായത്തിന്റെ ഇവിടെ മാലിന്യം നിക്ഷേപിക്കരുതെന്ന ബോര്‍ഡിന് സമീപം മാലിന്യങ്ങള്‍ കുമിഞ്ഞ് കൂടി കിടക്കുന്നത്. ഇതിന് പുറമെ ആനക്കര സ്വാമിനാഥ വിദ്യാലയത്തിന്റെ ക്ൃഷി സ്ഥലത്തേക്കും മാലിന്യങ്ങള്‍ തളളുന്നു. മഴക്കാലമെത്തിയിട്ടും  പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ല. പഞ്ചായത്തിന്  മാലിന്യങ്ങള്‍ സംസ്‌ക്കരിക്കാന്‍ ഇടവുമില്ല. അങ്ങാടിയിലെ കടക്കാരെല്ലാം മാലിന്യങ്ങള്‍ കൊണ്ടുവന്നിടുന്നതും ഇവിടെതന്നെയാണ്. ഇതിന് പുറമെ ഈ മാലിന്യങ്ങള്‍ കൊണ്ടുവന്നിടുന്നതിന് സമീപമാണ് ബസ് വെയിറ്റിങ് ഷെഡ് സ്ഥിതിചെയ്യുന്നത്. മഴക്കാലമായതോടെ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക്്് ഇടവരുത്തുന്ന ഇത്തരം  പ്രവണതകള്‍ക്കെതിരെ ആരോഗ്യ വകുപ്പില്‍ നിന്നും നടപടിയുണ്ടായിട്ടില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss