|    Oct 20 Sat, 2018 3:11 am
FLASH NEWS

മഴ തന്നെ മഴ, ഴ,ഴ…

Published : 18th September 2017 | Posted By: G.A.G

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴയും നാശനഷ്ടങ്ങളും തുടരുന്നു.
കനത്ത മഴ തുടരുന്ന പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്, കാഞ്ഞിരപ്പുഴ പൂഞ്ചോലയില്‍ ഉരുള്‍പൊട്ടി ഒരു വീട് തകര്‍ന്നു. ഒരു കാര്‍ മണ്ണിനടിയിലായതായും റിപോര്‍ട്ടുണ്ട്. ഇരുമ്പകച്ചോലയില്‍ റോഡ് ഒലിച്ചു പോയി. ഇതോടെ പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ടു.
അതിനിടെ, കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഏതു നിമിഷവും തുറക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കണ്ണൂര്‍  കോഴിക്കോട് ജില്ലാതിര്‍ത്തിയിലുള്ള മോന്താല്‍ പുഴ കവിഞ്ഞൊഴുകുകയാണ്. ഇവിടെ പാലം വെള്ളത്തില്‍ മുങ്ങിയതോടെ വാഹനഗതാഗതം പ്രതിസന്ധിയിലായി.

UPDATES ….

കൊച്ചി ധനുഷ് കോടി ദേശീയപാതയില്‍ തോണ്ടിമലയ്ക്ക് സമീപം മരം മറിഞ്ഞു വീണ്  ബൈക്ക് യാത്രികന്‍ മരിച്ചു.

കനത്ത മഴിയില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് വയനാട് താമരശ്ശേരി ചുരത്തില്‍ താല്‍ക്കാലികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ചുരത്തിന്റെ എട്ടാം വളവ് പൂര്‍ണമായും തടസ്സപെട്ടിരിക്കുകയാണ്. ലോറി ബസ് തുടങ്ങിയ വലിയ വാഹനങ്ങള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തിലും മഴയെ തുടര്‍ന്നുള്ള അവസ്ഥകള്‍ തുടരുന്ന സാഹചര്യത്തിലുമാണ് അവധി പ്രഖ്യാപിച്ചത്. മഴയെത്തുടര്‍ന്ന് അട്ടപ്പാടി ഉള്‍പ്പെടുന്ന മണ്ണാര്‍ക്കാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss