|    Nov 17 Sat, 2018 5:41 am
FLASH NEWS
Home   >  News now   >  

മഴ : ഡാമുകളില്‍ ജലനിരപ്പുയര്‍ന്നു, ഇടമലയാറില്‍ റെഡ് അലര്‍ട്

Published : 8th August 2018 | Posted By: G.A.G

കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ അണക്കെട്ടുകളില്‍ ജലനിരപ്പുയര്‍ന്നു.
ഇടമലയാറില്‍ റെഡ് അലര്‍ട് പ്രഖ്യാപിച്ചു. ഡാം നാളെ രാവിലെ തുറക്കും. ഡാമില്‍ ജലനിരപ്പ് 168.20 മീറ്റര്‍ കടന്നു.കനത്ത മഴയും നീരൊഴുക്കും തുടരുന്നതിനാല്‍ ഇടുക്കി ഡാമിലെയും ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. രണ്ടു ഡാമില്‍ നിന്നുള്ള ജലം ഒരേ സമയം ഒഴുക്കി വിടുന്ന സ്ഥിതി ഒഴിവാക്കാനാണ് ഇടമലയാര്‍ ഡാമില്‍ നിന്നുള്ള ജലം ഒഴുക്കി വിടാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് കെഎസ്ഇബി അധികൃതര്‍ വ്യക്തമാക്കി.ജലം ഒഴുക്കി വിടന്നതിനെ തുടര്‍ന്ന് പെരിയാറില്‍ ഒന്നു മുതല്‍ 1.5 മീറ്റര്‍ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്.ഇത്തരത്തില്‍ തുറുന്നുവിടുന്ന ജലം അഞ്ചു മുതല്‍ ആറു മണിക്കൂര്‍ കൊണ്ടു ആലുവയില്‍ എത്തും.ഇടമലയാര്‍ ഡാമിന്റെ താഴെയുള്ള പ്രദേശങ്ങളിലുള്ളവരും പെരിയാറിന്റെ ഇരു കരയിലുള്ളവരും അതീവ ജാഗ്രത പുലര്‍ത്തണമെന്നും കെഎസ്ഇബി അധികൃതര്‍ വ്യക്തമാക്കി.
കനത്ത മഴയെതുടര്‍ന്ന് മലമ്പുഴ, പോത്തുണ്ടി, മംഗലം ഡാമുകളില്‍ വെള്ളം ഉയര്‍ന്ന സാഹചര്യത്തില്‍ മീന്‍ പിടിക്കാനും മറ്റുമായി ആരും പുഴകളില്‍ ഇറങ്ങരുതെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാര്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡി.ബാലമുരളി അറിയിച്ചു. പുഴകളുടെ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.
കനത്ത മഴയില്‍ കക്കയം ഡാമിലും ജലനിരപ്പുയര്‍ന്നു. നീരൊഴുക്ക് കൂടിയിട്ടുള്ളതിനാല്‍ കക്കയം ഡാമില്‍ നിന്ന് പെരുവണ്ണാമൂഴി വഴി ഒഴുകുന്ന പുഴയുടെ ഇരുകരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ഡാം ഷട്ടര്‍ ഉടന്‍ തുറക്കുമെന്ന് ഡാം സേഫ്റ്റി എക്‌സിക്യുട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.  ശക്തമായ നീരൊഴുക്കിന് സാധ്യതയുള്ളതിനാല്‍ പുഴയില്‍ ഇറങ്ങരുത് എന്നും നിര്‍ദേശമുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss