|    Sep 24 Sun, 2017 10:53 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

മഴ: ചൈനയില്‍ 50 മരണം

Published : 4th July 2016 | Posted By: SMR

ബെയ്ജിങ്: ചൈനയില്‍ കനത്തമഴയെത്തുടര്‍ന്ന് മൂന്നുദിവസത്തിനിടെ 50 പേര്‍ കൊല്ലപ്പെട്ടു. 12 പേരെ കാണാതായി. ആയിരക്കണക്കിനു വീടുകള്‍ തകര്‍ന്നു. യാങ്‌സി നദി കരകവിഞ്ഞുണ്ടായ വെള്ളപ്പൊക്കത്തിലാണ് കെടുതികളില്‍ കൂടുതലും സംഭവിച്ചതെന്ന് ആഭ്യന്തര ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മധ്യ പ്രവിശ്യയായ ഹുബെയിലെ നാലുലക്ഷത്തോളം പേരെയാണ് മഴ ബാധിച്ചിട്ടുള്ളത്. 15,000ത്തോളം വീടുകളാണ് വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി കഴിഞ്ഞ ദിവസങ്ങളില്‍ തകര്‍ന്നതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. അഞ്ചു ലക്ഷം ഹെക്ടറില്‍ കൃഷിനാശം സംഭവിച്ചതായും 85 കോടി ഡോളറിന്റെ സാമ്പത്തിക നഷ്ടമാണ് മഴയെത്തുടര്‍ന്നുണ്ടായതെന്നും അവര്‍ വ്യക്തമാക്കി. തെക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ ഗ്വിസ്ഹൂയില്‍ മണ്ണിടിച്ചിലില്‍പെട്ട് മരിച്ച 23 പേരുടെ മൃതദേഹം കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക