|    Jun 23 Sat, 2018 7:47 pm
FLASH NEWS

മഴ ചതിച്ചു; ഹൈദരാബാദിനെ ഏഴ് വിക്കറ്റിന് കൊല്‍ക്കത്ത തകര്‍ത്ത്

Published : 18th May 2017 | Posted By: ev sports

ബംഗളൂരു: മഴ വില്ലനായ മല്‍സരത്തില്‍ ആവേശം ജയം കൊല്‍ക്കത്തയ്‌ക്കൊപ്പം. എലിമിനേറ്റര്‍ റൗണ്ട് പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത സണ്‍ േൈറഴ്‌സ് െൈഹദരാബാദ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സ് അടിച്ചെടുത്തതിന് പിന്നാലെ മഴയുമെത്തി. പിന്നീട് ഡക്‌വര്‍ത്ത് ലൂയിസ് നിമപ്രകാരം കൊല്‍ക്കത്തയുടെ വിജയ ലക്ഷ്യം ആറോവറില്‍ 48 റണ്‍സായി ചുരിക്കി. തകര്‍ന്ന് തുടങ്ങിയ കൊല്‍ക്കത്തയെ നായകന്‍ ഗൗതം ഗംഭീര്‍(32) ഉശിരന്‍ ബാറ്റിങ്ങോടെ തോളിലേറ്റിയപ്പോള്‍ നാല് പന്ത് ബാക്കി നില്‍ക്കെ കൊല്‍ക്കത്ത വിജയം കണ്ടു. 19 പന്തില്‍ രണ്ട് ഫോറും രണ്ട് സിക്‌സറും പറത്തിയാണ് ഗംഭീര്‍ 32 റണ്‍സ് അടിച്ചെടുത്തത്.
ആദ്യ ഓവറില്‍ തന്നെ ക്രിസ് ലിന്‍(6) യൂസഫ് പഠാന്‍(0) എന്നിവര്‍ മടങ്ങി. രണ്ടാം ഓവറിലെ ആദ്യ പന്തില്‍ റോബിന്‍ ഉത്തപ്പ(1)ഉും മടങ്ങിയതോടെ കൊല്‍ക്കത്തന്‍ ആറാധകര്‍ നിരാശരായെങ്കിലും നിര്‍ണായ ബാറ്റിങ് പ്രകടനത്തിലൂടെ ഗംഭീര്‍ കൊല്‍ക്കത്തയെ വിജയിപ്പിക്കുകയായിരുന്നു. ഇതോടെ കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്‍മാരായ സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് ഐപിഎല്‍ 10ാം സീസണിന്റെ ഫൈനല്‍ കാണാതെ പുറത്തായി. നാളെ നടക്കുന്ന രണ്ടാം പ്ലേ ഓഫില്‍ മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മില്‍ ഏറ്റുമുട്ടും. ഇതില്‍ ജയിക്കുന്ന ടീമാവും 21ാം തീയ്യതി നടക്കുന്ന ഫൈനലില്‍ റൈസിങ് പൂനെ സൂപ്പര്‍ജയന്റുമായി പോരടിക്കുക.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് തുടക്കം മുതലേ കാലിടറി. ഈ സീസണില്‍ മികച്ച ഓപണിങ് കൂട്ടുകെട്ട് പുറത്തെടുക്കുന്ന ശിഖാര്‍ ധവാനും ഡേവിഡ് വാര്‍ണറും റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടി. സ്വിങും പേസും ചിന്ന സ്വാമി മൈതാനത്തെ കയ്യടിക്കിയപ്പോള്‍ ഹൈദരാബാദ് സ്‌കോര്‍ബോര്‍ഡിന് വേഗത കുറഞ്ഞു. ഉമേഷ് യാദവിനെ സിക്‌സര്‍ പറത്താനുള്ള ധവാന്റെ(11) ശ്രമം റോബിന്‍ ഉത്തപ്പയുടെ കൈകളില്‍ സുരക്ഷിതമായി അവസാനിച്ചു. ധവാന്‍ മടങ്ങുമ്പോള്‍ ഹൈദരാബാദ് സ്‌കോര്‍ബോര്‍ഡ് 4.2 ഓവറില്‍ ഒരു വിക്കറ്റിന് 25 എന്ന നിലയിലായിരുന്നു.
രണ്ടാം വിക്കറ്റിലൊത്തുചേര്‍ന്ന കെയ്ന്‍ വില്യംസണും(24) വാര്‍ണറും ചേര്‍ന്ന് ഹൈദരാബാദിന് വേണ്ടി ഭേദപ്പെട്ട കൂട്ടുകെട്ട് പടുത്തുയര്‍ത്തി. രണ്ടാം വിക്കറ്റില്‍ 50 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുര്‍ത്തിയത്. 26 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സറും സഹിതം 24 റണ്‍സെടുത്ത വില്യംസണെ കോള്‍ട്ടര്‍ നെയ്ല്‍ പുറത്താക്കി. തൊട്ടടുത്ത ഓവറില്‍ 35 പന്തില്‍ രണ്ട് ഫോറും രണ്ട് സിക്‌സറും സഹിതം 37 റണ്‍സെടുത്ത വാര്‍ണറെ പീയൂഷ് ചൗള ക്ലീന്‍ ബൗള്‍ഡും ചെയ്തപ്പോള്‍ ഹൈദരാബാദ് സ്‌കോര്‍ബോര്‍ഡ് 12.2 ഓവറില്‍ മൂന്ന് വിക്കറ്റിന് 75 എന്ന നിലയിലേക്ക് വീണു. മോയിസസ് ഹെന്റിക്വസ് ഇല്ലാതെ ഇറങ്ങിയ ഹൈദരാബാദിന്റെ മധ്യനിരയില്‍ യുവരാജ് സിങും(9), നമാന്‍ ഓജയും(16) മികവു കാട്ടാതാതെ മടങ്ങിയപ്പോള്‍ ഹൈദരാബാദിന്റെ സ്‌കോര്‍ബോര്‍ഡിന് ഒച്ചിഴയും വേഗമായി. നിര്‍ണായക സമയത്ത് 17 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സറും സഹിതം 22 റണ്‍സെടുത്ത വിജയ് ശങ്കറാണ് ഹൈദരാബാദ് സ്‌കോര്‍ബോര്‍ഡിനെ 120 കടത്തിയത്.
കൊല്‍ക്കത്തയ്ക്ക് വേണ്ടി ട്രന്റ് ബോള്‍ട്ട്, പീയൂഷ് ചൗള എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി തിളങ്ങി. ഹൈദരാബാദിന്റെ ബാറ്റിങ് തീര്‍ന്നതോടെ മൈതാനത്ത് മഴയും പെയ്തു തുടങ്ങി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss