|    Jan 17 Tue, 2017 6:36 pm
FLASH NEWS

മഴ: ഗുഡ്ഗാവില്‍ ആയിരങ്ങള്‍ കുടുങ്ങി; ബംഗളൂരുവില്‍ ജനജീവിതം സ്തംഭിച്ചു

Published : 30th July 2016 | Posted By: SMR

ഗുഡ്കാവ്: കനത്തമഴയില്‍ ഡല്‍ഹി-ജയ്പൂര്‍ ദേശീയപാതയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഗുഡ്കാവ് നഗരത്തില്‍ ഓഫിസുകളില്‍ പോവുന്നവരും യാത്രികരുമടക്കം ആയിരക്കണക്കിനാളുകള്‍ വഴിയില്‍ കുടുങ്ങി. 15 മുതല്‍ 20 കിലോമീറ്ററോളം നീളത്തില്‍ വാഹനങ്ങള്‍ റോഡില്‍ കിടന്നു. പലരും വാഹനമുപേക്ഷിച്ച് മുട്ടോളം ഉയര്‍ന്ന വെള്ളം താണ്ടിയാണ് ലക്ഷ്യസ്ഥാനത്തെത്തിയത്. ദേശീയപാത 8ല്‍ ഹീറോഹോണ്ട ചൗക്കിലിനടുത്ത് വ്യാഴാഴ്ച വൈകീട്ട് പ്രധാന അഴുക്കുചാല്‍ കനത്തമഴയില്‍ കരകവിഞ്ഞൊഴുകിയതാണ് ഗതാഗത തടസ്സത്തിനു കാരണമായത്. ഇന്നലെ രാവിലെ കൂടുതല്‍ ലോറികള്‍ റോഡിലെത്തിയതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമായി. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഗുഡ്ഗാവിലെ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാലയങ്ങള്‍ക്കും അവധി നല്‍കി. ഡല്‍ഹിയില്‍ നിന്ന് ഗുഡ്ഗാവിലേക്ക് വരുന്നവര്‍ യാത്ര റദ്ദാക്കണമെന്ന് പോലിസ് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഹരിയാന സര്‍ക്കാര്‍ സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്യാന്‍ അടിയന്തരയോഗം വിളിച്ചുചേര്‍ത്തു. ഗുഡ്ഗാവിനു പുറമെ രാജിവ് ചൗക്ക്, സോഹന റോഡ്, സിഗ്‌നേച്ചര്‍ ടവര്‍, ഓള്‍ഡ് ഗുഡ്ഗാവ്, ഖിര്‍കിദൗള ടോള്‍പ്ലാസ, മനേസര്‍ തുടങ്ങിയ സ്ഥലത്തും ദീര്‍ഘനേരം ഗതാഗത തടസ്സമുണ്ടായി. ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ അവഗണിക്കുന്നതില്‍ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസ്സും പ്രതിഷേധിച്ചു.
അതേസമയം, കഴിഞ്ഞദിവസം രാത്രി പെയ്ത ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ബംഗളൂരുവില്‍ ജനജീവിതം സ്തംഭിച്ചു. നഗരത്തിന്റെ കുടുതല്‍ ഭാഗങ്ങളും നിരവധി വീടുകളും വെള്ളത്തിനടിയിലായി. റോഡുകള്‍ വെള്ളത്തിനടിയിലായതുമൂലം രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. കൊടിച്ചിക്കനഹള്ളി, ബിലേകഹള്ളി തുടങ്ങിയ മേഖലകളെയാണ് വെള്ളപ്പൊക്കം ഗുരുതരമായി ബാധിച്ചിരിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 92 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക